കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെന്‍ഷന്‍ പ്രായം ഉയര്‍ത്തില്ല, തോമസ് ഐസക്ക്

  • By Staff
Google Oneindia Malayalam News

Thomas Isaac
തിരുവനന്തപുരം: മെഡിക്കല്‍ കോളെജ് ഡോക്ടര്‍മാരും കോളെജ് അധ്യാപകരും ഒഴിച്ചുള്ള സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നത് പരിഗണനയിലില്ലെന്ന് ടിഎം തോമസ് ഐസക്ക്. ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് തൊഴില്‍-തൊഴിലില്ലായ്മ, വികസനം എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മെഡിക്കല്‍ കോളെജുകളില്‍ ആവശ്യമുള്ളതിന്റെ പകുതി ഡോക്ടര്‍മാര്‍ മാത്രമേയുള്ളൂ. ഇവര്‍ റിട്ടയര്‍ ചെയ്താല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പുതിയ നിയമനം നടത്താന്‍ ഒരു വര്‍ഷത്തോളം കാലതാമസം വേണ്ടിവരും. ഇപ്പോഴത്തെ സാഹചര്യത്തില്‍ അതിനു കഴിയില്ല. ഡോക്ടര്‍മാര്‍ പോയാല്‍ ആ കോഴ്‌സുകള്‍ തന്നെ നിര്‍ത്തേണ്ടി വരും. ആ സാഹചര്യം ഒഴിവാക്കേണ്ടതാണ്.

കോളെജ് അധ്യാപകരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തണമെന്നതു യുജിസി നിര്‍ദേശമാണ്. യുജിസിയുടെ പരിഷ്‌കരണ പാക്കേജില്‍ അതും ഉള്‍പ്പെട്ടിട്ടുണ്ട്. അവരുടെ നിര്‍ദേശങ്ങള്‍ ഒരു വ്യത്യാസവും കൂടാതെ കേരളത്തിലെ യൂണിവേഴ്‌സിറ്റികളും സര്‍ക്കാരും നടപ്പാക്കിയാല്‍ മാത്രമേ പാക്കെജ് നടപ്പാക്കാനുള്ള കേന്ദ്രസഹായമായ 200 കോടി രൂപ ലഭിക്കൂ. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഈ തുക സംസ്ഥാനത്തിനു വെറുതെ കളയാന്‍ കഴിയില്ല.

എന്നാല്‍ കോളെജ് അധ്യാപകരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ല. ഇതിനെതിരേ ശക്തമായ യുവജന പ്രക്ഷോഭം ഉയരണം. അതിലൂടെ യുജിസി തീരുമാനം തിരുത്തിക്കണമെന്നും ഐസക് പറഞ്ഞു.

ഇടതുമുന്നണി അധികാരത്തിലേറ്റ ശേഷം 23,200 പുതിയ തസ്തികകള്‍ സൃഷ്ടിച്ചു. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ അപ്രഖ്യാപിത നിയമനനിരോധനത്തിലൂടെ 13,500 തസ്തികകള്‍ ഇല്ലാതാക്കിയിരുന്നു. ഈ വര്‍ഷം പിഎസ് സി 41,000 അഡ്വൈസ് മെമ്മോ നല്‍കിയിട്ടുണ്ടെന്നും ഇതു സര്‍വകാല റെക്കോഡാണെന്നും തോമസ് ഐസക് ചൂണ്ടിക്കാട്ടി.

പെന്‍ഷന്‍ പ്രായം ഉയര്‍ത്തരുതെന്ന് ആവശ്യപ്പെടുന്ന പ്രമേയം വെള്ളിയാഴ്ച ഡിവൈഎഫ്‌ഐ സമ്മേളനത്തില്‍ അവതരിപ്പിച്ചിരുന്നു. ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് പി ശ്രീരാമകൃഷ്ണന്‍, ജനറല്‍ സെക്രട്ടറി തപന്‍ സിന്‍ഹ, സംസ്ഥാന പ്രസിഡന്റ് എംബി രാജേഷ് എംപി, സെക്രട്ടറി ടിവി രാജേഷ്, എസ്എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് പികെ ബിജു എംപി തുടങ്ങിയവര്‍ പങ്കെടുത്തു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X