Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്‌കൂള്‍ കലോത്സവത്തിന് കൊടിയേറി

Youth Festival Logo
കോഴിക്കോട്: സുവര്‍ണ ജൂബിലിയുടെ നിറവില്‍ സ്‌കൂള്‍ കലോത്സവത്തിന് കോഴിക്കോട് കൊടിയേറി. പിന്നിട്ട അമ്പത് വര്‍ഷങ്ങളുടെ പ്രതീകമായി അമ്പത് പതാകകള്‍ കലോത്സവവേദിയില്‍ ഉയര്‍ന്നതോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ മുഹമ്മദ് ഹനീഫും കലാസാഹിത്യ രംഗങ്ങളിലെ 49 പ്രമുഖരും ചേര്‍ന്നാണ് പതാകകള്‍ ഉയര്‍ത്തിയത്.

വൈകിട്ട് ആറിന് മാനാഞ്ചിറയിലെ പ്രധാന വേദിയിലാണ് ഉദ്ഘാടന ചടങ്ങ്. ഉച്ചയ്ക്ക് 2.30ന് ക്രിസ്ത്യന്‍ കോളേജ് ഗ്രൗണ്ടില്‍ നിന്ന് തുടങ്ങുന്ന ഘോഷയാത്രയില്‍ കോഴിക്കോടിന്റെ ചരിത്രവും സുവര്‍ണ ജൂബിലിയുടെ പ്രൗഢിയും ഒരുമിയ്ക്കും.

കേരളത്തിന്റെ അഭിമാനമായ ഏഷ്യയിലെ ഏറ്റവും വലിയ കലാമേളയ്ക്ക് കോഴിക്കോട് നഗരം ഒരുങ്ങിക്കഴിഞ്ഞു. പ്രധാനവേദിയായ മാനാഞ്ചിറ സ്‌ക്വയറില്‍ വൈകിട്ട് അഞ്ചുമണിക്ക് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ കലോത്സവം ഉദ്ഘാടനം ചെയ്യും.

പതിനാറു വേദികളിലായി നടക്കുന്ന 216 മത്സരങ്ങളില്‍ മാറ്റുരയ്ക്കുന്നതിനായി പതിനായിരത്തോളം പേരാണ് കോഴിക്കോട്ട് എത്തിച്ചേര്‍ന്നിരിയ്ക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+