ഇന്ത്യയിലെ കാര്‍ട്ടൂണ്‍ ആസ്ത്രേലിയയെ ചൊടിപ്പിച്ചു

മെയില്‍ ടുഡേ എന്ന പത്രത്തില്‍ പ്രസിദ്ധീകരിച്ച കാര്‍ട്ടൂണ്‍ ആണ് വിവാദമായിരിക്കുന്നത്. വിക്ടോറിയ പോലീസില്‍ വംശീയ വിദ്വേഷം ആരോപിക്കുന്ന കാര്‍ട്ടൂണ്‍ നിന്ദ്യവും തെറ്റിദ്ധാരണാജനകവുമാണെന്നാണ് അധികൃതരുടെ പക്ഷം.
എന്നാല്‍ ആസ്ത്രേലിയയിലെ അക്രമസംഭവങ്ങളില്‍ ഇന്ത്യന്‍ ജനതയ്ക്കുള്ള വികാരം പ്രകടിപ്പിക്കുക മാത്രമാണ് ചെയ്തതെന്നാണ് 'മെയില്‍ ടുഡേ' പത്രത്തിന്റെ വിശദീകരണം.
മെല്‍ബണില്‍ നിതിന്‍ ഗാര്‍ഗ് എന്ന ഇന്ത്യന്‍ യുവാവ് കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് ചൊവ്വാഴ്ചയാണ് ദില്ലിയില്‍ നിന്നും പുറത്തിറങ്ങുന്ന 'മെയില്‍ ടുഡേ'യില്‍ വിവാദ കാര്‍ട്ടൂണ്‍ വന്നത്.
വെള്ളക്കാരുടെ വംശവെറിയന്‍ അക്രമി സംഘമായിരുന്ന 'കു ക്ലസ് ക്ലാനി'ന്റെ വെളുത്ത ശിരോവസ്ത്രവും വിക്ടോറിയന്‍ പോലീസിന്റെ ബാഡ്ജും ധരിച്ച രൂപം 'കുറ്റകൃത്യത്തിന്റെ സ്വഭാവം നിര്‍ണയിച്ചു വരുന്നേയുള്ളൂ' എന്നു പറയുന്നതരത്തിലാണ് കാര്‍ട്ടൂണ്‍.
സഹിഷ്ണുതയ്ക്ക് പേരുകേട്ട വിക്ടോറിയ പോലീസിനെ വംശവെറിയന്‍ സംഘടനയോട് ഉപമിക്കുന്നത് നികൃഷ്ടമാണെന്ന് വിക്ടോറിയയിലെ ആഭ്യന്തര മന്ത്രി ബോബ് കാമറൂണ്‍ പറഞ്ഞു. ഇത്തരമൊരു പരാമര്‍ശം അധിക്ഷേപകരമാണെന്ന് ഉപപ്രധാനമന്ത്രി ജൂലിയ ഗിലാര്ഡും പറഞ്ഞു.
നര്‍മബോധവും വിവേചന ശേഷിയുമുള്ളവരാണ് ആസ്ത്രലിയയില്‍ കാര്ട്ടൂണുകള് വരയ്ക്കുന്നതെന്നും ഈ കാര്‍ട്ടൂണില്‍ അതു രണ്ടുമില്ലെന്നുമായിരുന്നു വിക്ടോറിയ പോലീസ് അസോസിയേഷന് സെക്രട്ടറി ഗ്രെഗ് ഡേവിസിന്റെ പ്രതികരണം.
എന്നാല്‍ കാര്‍ട്ടൂണില്‍ അപലപനീയമായി ഒന്നുമില്ലെന്ന് 'മെയില്‍ ടുഡേ' എഡിറ്റര്‍ ഭരത് ഭൂഷണ് പറഞ്ഞു. വംശീയാതിക്രമങ്ങള്‍ വരുമ്പോള്‍ അടിയന്തര നടപടിയെടുക്കാത്ത ആസ്ത്രേലിയന്‍ പോലീസില്‍ വംശീയ വിദ്വേഷം ആരോപിക്കേണ്ടിവരുമെന്ന് അദ്ദേഹം ന്യായീകരിച്ചു.
ഇന്ത്യക്കാര്‍ക്ക് നേരെയുള്ള അക്രമങ്ങള്‍ വംശീയമാണെന്നു സമ്മതിക്കാന്‍ പോലും തയ്യാറാകാത്ത ആസ്ത്രേലിയന്‍ പോലീസിന്റെ മനോഭാവത്തോട് ഇന്ത്യക്കാര്‍ക്കുള്ള പ്രതികരണമാണ് കാര്‍ട്ടൂണില്‍ പ്രതിഫലിച്ചതെന്ന് കാര്‍ട്ടൂണിസ്റ്റ് ആര്.പ്രസാദ് പറഞ്ഞു.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications