ആസ്‌ത്രേലിയയില്‍ ഇന്ത്യക്കാരനെ തീയിട്ടു

അക്രമി സംഘം യുവാവിന്റെ ശരീരത്തില്‍ എന്തോ ദ്രാവകം ഒഴിയ്ക്കുകയും തീയിടുകയുമായിരുന്നുവത്രേ. ശരീരത്തില്‍ 15ശതമാനത്തോളം പൊള്ളലേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
യുവാവിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഒരു 21വയസ്സുള്ള ഇന്ത്യക്കാരന്‍ കൊല്ലപ്പെടുകയും മറ്റൊരു ഇന്ത്യക്കാരന്റെ ശരീരം പാതി കരിഞ്ഞ നിലയില്‍ കണ്ടെത്തുകയും ചെയ്തതിന് പിന്നാലെയാണ് ഇപ്പോള്‍ വീണ്ടും വംശീയാക്രാമണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
പാതി കരിഞ്ഞ മൃതദേഹം ഒരു വര്‍ഷം മുമ്പ് മാനേജ്‌മെന്റ് പഠനത്തിനായി ഇന്ത്യയില്‍ നിന്നും പോയ രഞ്‌ജോധ് സിങിന്റെതാണെന്ന്(25) സ്ഥിരീകരിച്ചിട്ടുണ്ട്.












Click it and Unblock the Notifications