അമര്‍ സിങിന്റെ രാജി സ്വീകരിക്കില്ല: മുലായം

അമര്‍ സിങുമായി സംസാരിച്ച് പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് മുലായം പറഞ്ഞു. അതേസമയം സഞ്ജയ് ദത്തിന്റെ രാജിക്കാര്യത്തെക്കുറിച്ച് പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല.
അമര്‍സിങിന് പിന്നാലെ സഞ്ജയ് ദത്തുംകൂടി രാജിവെച്ചതോടെയാണ് മുലായം പ്രശ്‌നപരിഹാരത്തിന് മുന്നിട്ടിറങ്ങാന്‍ തീരുമാനിച്ചത്. ഇതേ നില തുടര്‍ന്നാല്‍ പാര്‍ട്ടിയില്‍ നിന്ന് കൂടുതല്‍ രാജികള്‍ ഉണ്ടാകുമെന്നും സൂചനയുണ്ട്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് അമര്‍സിങ് പാര്‍ട്ടിയിലെ എല്ലാപദവികളും രാജിവെച്ചത്. ആരോഗ്യപരമായ കാരണങ്ങളാണ് രാജിവയ്ക്കുന്നതെന്നാണ് അമര്‍സിങ് പറഞ്ഞതെങ്കിലും മുലായം സിങ്ങിന്റെ മകന്‍ അഖിലേഷ് യാദവുമായുള്ള അഭിപ്രായവിത്യാസം രൂക്ഷമായതാണ് രാജിയിലേക്ക് നയിച്ചതെന്നാണ് സൂചന.
അമര്‍ സിങിനോട് കൂറു പ്രഖ്യാപിച്ചാണ് സഞ്ജയ് ദത്ത് കഴിഞ്ഞദിവസം പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവെച്ചത്.












Click it and Unblock the Notifications