കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഎമ്മിനെ വിമര്‍ശിച്ച് മനോജ്

  • By Staff
Google Oneindia Malayalam News

KS Manoj
ദില്ലി: സിപിഎമ്മിനെതിരെ രൂക്ഷവിമര്‍ശനവുമായി പാര്‍ട്ടി വിട്ട മുന്‍ എംപി കെഎസ് മനോജ് രംഗത്ത്.

മതന്യൂനപക്ഷങ്ങള്‍ക്കെതിരെ ആ വിഭാഗത്തില്‍പ്പെട്ടവരെത്തന്നെ ഉപയോഗിക്കുന്നത് സിപിഎമ്മിന്റെ തന്ത്രമാണെന്ന് ആദ്ദേഹം ആരോപിച്ചു.

ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മനോജ് വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്. ടികെ ഹംസ എന്നെ വിമര്‍ശിച്ചത് പാര്‍ട്ടിയുടെ ഈ നയത്തിന്റെ ഭാഗമാണ്.

ഇത് പാര്‍ട്ടിയുടെ അടവ് നയമാണ്. മതവിശ്വാസം പുലര്‍ത്തുന്നതിന് പാര്‍ട്ടിയില്‍ വിലക്കില്ലെന്ന് പറയുന്ന ഹംസ തെറ്റുതിരുത്തല്‍ രേഖയുടെ എണ്‍പത്തിരണ്ടാം പേജ് വായിക്കാന്‍ തയ്യാറാകണം- മനോജ് പറഞ്ഞു.

ആലപ്പുഴയിലെ ലത്തീന്‍ കത്തോലിക്കരുടെ വോട്ട് നേടാന്‍ വേണ്ടിയായിരുന്നു സിപിഎം മനോജിനെ സ്ഥാനാര്‍ത്ഥിയാക്കിയത്.

മനോജിന്റെ രാജിവയ്ക്കല്‍ വ്യക്തിപരമായ നേട്ടങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ടുള്ളതാണെന്ന് ടികെ ഹംസ പറഞ്ഞിരുന്നു.

അബ്ദുള്ളക്കുട്ടിക്ക് പിന്നാലെ മനോജ് സമാനമായ കാരണങ്ങളാല്‍ പാര്‍ട്ടി വിടുന്നത് നേതാക്കള്‍ ഗൗരവമായിത്തിന്നെയാണ് കാണുന്നതെന്നാണ് സൂചന.

ഇതിനിടെ രാജിവച്ച മനോജിനെ ഔദ്യോഗികമായി പുറത്താക്കാന്‍ സിപിഎം തീരുമാനിച്ചതായും അറിയുന്നു.

തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടപ്പോള്‍ ദില്ലിയിലേയ്ക്ക് പോയ മനോജ് പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ സജീവമല്ലെന്ന് കാണിച്ചായിരിക്കുമത്രേ നടപടി.

തുമ്പോളി ലോക്കല്‍ കമ്മിറ്റിയംഗമാണ് മനോജ്. ഉടന്‍തന്നെ ലോക്കല്‍ കമ്മിറ്റി ചേര്‍ന്ന് മനോജിനെതിരെ നടപടിയ്ക്ക് ശുപാര്‍ശ ചെയ്യുമെന്നാണ് സൂചന. ജില്ലാകമ്മിറ്റിയോഗം ഞായറാഴ്ച ചേര്‍ന്നിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X