രുചിക കേസില്‍ ആദ്യ അറസ്റ്റ്

കാര്‍ മോഷണ കേസില്‍ രുചികയുടെ സഹോദരന്‍ അശു ഗിര്‍ഹോത്രയ്ക്കും, സുഹൃത്ത് സന്ദീപിനും പങ്കുണ്ടെന്ന് സാക്ഷി പറഞ്ഞ ഗജേന്ദ്ര സിംഗിനെയാണ് പൂനെയില്‍ നിന്ന് പൊലീസ് അറസ്റ്റു ചെയ്തത്.
രുചിക കേസുമായി ബന്ധപ്പെട്ട് പൊലീസ് നടത്തുന്ന ആദ്യ അറസ്റ്റാണിത്. വാഹന മോഷണക്കേസില്‍ അശു തന്നെ സഹായിച്ചിരുന്നതായി സിംഗ് കോടതിയില്‍ വെളിപ്പെടുത്തിയിരുന്നു.
വെള്ളിയാഴ്ചയാണ് ഗജേന്ദ്ര സിംഗിനെ പൊലീസ് അറസ്റ്റു ചെയ്തത്. ശനിയാഴ്ച പൂനെ കോടതിയില്‍ ഹാജരാക്കുകയും ചെയ്തിരുന്നു.
1994ല്‍ കാര്‍ മോഷണ കേസുമായി പൊലീസ് ഗജേന്ദ്ര സിംഗിനെ അറസ്റ്റു ചെയ്യുകയും പിന്നീട് രക്ഷപ്പെട്ട ഇയാളെ കുറ്റവാളിയായി പ്രഖ്യാപിയ്ക്കുകയുംചെയ്തിരുന്നു.
രുചികയുടെ മരണവുമായി ബന്ധപ്പെട്ട കേസ് ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് സിബിഐ ശനിയാഴ്ച അറിയിച്ചിട്ടുണ്ട്.
അതേസമയം കേസിലെ മുഖ്യപ്രതിയും ഹരിയാന മുന്‍ ഡിജിപിയുമായ എസ് പിഎസ് റാത്തോഡിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി നേരത്തെ തള്ളിയിട്ടും പൊലീസ് അയാളെ ഇതുവരെ അറസ്റ്റു ചെയ്തിട്ടില്ല.












Click it and Unblock the Notifications