എസ്‌ഐയുടെ കൊല: 3പേര്‍ അറസ്റ്റില്‍

ഇവരില്‍ ഒരാള്‍ വിരമിച്ച പൊലീസ് ഉദ്യോഗസ്ഥനാണെന്നും മറ്റ് പത്തുപേര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ നടക്കുകയാണെന്നും എസ്പി അസ്ര ഗാര്‍ഗ് വെളിപ്പെടുത്തി.
വ്യാഴാഴ്ചയാണ് പട്ടാപ്പകല്‍ മന്ത്രിമാരുള്‍പ്പെടെയുള്ള ജനക്കൂട്ടത്തിന് മുന്നില്‍വച്ച് ഒരു സംഘം അക്രമികള്‍ വെട്രിവേലിനെ ആക്രമിച്ച് കൊലപ്പെടുത്തിയത്.
ആക്രമണത്തില്‍ കാലുകള്‍ അറ്റ് അവശനായ പൊലീസുകാരനെ സഹായിക്കാതെ നോക്കിനിന്ന മന്ത്രിമാരുടെ നടപടി തമിഴ്‌നാട്ടില്‍ വിവാദമായിരിക്കുകയാണ്.
രണ്ടു മന്ത്രിമാരെയും നിയമസഭയില്‍ നിന്നും പുറത്താക്കണമെന്ന് പ്രതിക്ഷ നേതാവ് ജയലളിത ആവശ്യപ്പെട്ടു. മരണാസന്നനായ ഒരാളെ ആശുപത്രിയിലെത്തിക്കുന്നതില്‍ വീഴ്ച വരുത്തിയവര്‍ ഭരണനേതൃത്വത്തിലിരിക്കാന്‍ യോഗ്യരല്ലെന്ന് അവര്‍ പറഞ്ഞു.
മന്ത്രിമാര്‍ മനസ്സുവച്ചിരുന്നുവെങ്കില്‍ വെട്ടേറ്റ എസ്‌ഐയെ രക്ഷിക്കാന്‍ സാധിക്കുമായിരുന്നുവെന്ന് മുന്‍ ഡിജിപി ലക്ഷ്മി നാരായണന്‍ പറഞ്ഞു.
എന്നാല്‍ സംഭവത്തില്‍ തങ്ങള്‍ വീഴ്ചവരുത്തിയിട്ടില്ലെന്നാണ് മന്ത്രിമാരായ എംആര്‍കെ പനീര്‍ശെല്‍വം, മൊഹിയുദ്ദീന്‍ ഖാന്‍ എന്നിവര്‍ നിയമസഭയെ അറിയിച്ചിരിക്കുന്നത്.
വെട്രിവേലിനെ ആശുപത്രിയിലെത്തിക്കാന്‍ ഉടന്‍ ആംബുലന്‍സ് കൊണ്ടുവരാന്‍ പറഞ്ഞത് തങ്ങളാണെന്നാണ് മന്ത്രിമാര്‍ പറയുന്നത്.
മന്ത്രിമാര്‍ക്കെതിരായ ആരോപണം വസ്തുതാ വിരുദ്ധമാണെന്ന് തിരുനെല്‍വേലി ജില്ലാ കളക്ടര്‍ എം ജയരാമന്‍ പറഞ്ഞു. മന്ത്രിമാരുടെ സുരക്ഷകൂടി നോക്കേണ്ടിയിരുന്നുവെന്നാണ് കളക്ടര്‍ പറയുന്നത്.












Click it and Unblock the Notifications