കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നെഹ്രുവിന്റെ നയങ്ങളെ വിമര്‍ശിച്ച് തരൂര്‍

  • By Staff
Google Oneindia Malayalam News

Shashi Tharoor
ദില്ലി: ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്റുവിനെതിരെ നടത്തിയ പരാമര്‍ശത്തിലൂടെ വിദേശകാര്യ സഹമന്ത്രി ശശി തരൂര്‍ വീണ്ടും വിവാദത്തിലേക്ക്.

നെഹ്റുവിന്റെ വിദേശനയം ധാര്‍മിക വാചകക്കസര്‍ത്തായിരുന്നു എന്ന വിമര്‍ശനത്തോട് തനിക്ക് യോജിപ്പാണെന്നാണ് തരൂര്‍ പറഞ്ഞിരിക്കുന്നത്.

ഇന്ത്യന്‍ കൗണ്‍സില്‍ ഒഫ് വേള്‍ഡ് അഫയേഴ്സ്, ഇന്ത്യന്‍ ഡിപ്ലൊമാറ്റ്സ് അസോസിയേഷന്‍ പ്രതിനിധികളുടെ യോഗത്തിലാണു കോണ്‍ഗ്രസിന്റെയും കേന്ദ്ര സര്‍ക്കാരിന്റെയും നയങ്ങളുടെ കടയ്ക്കല്‍ കത്തിവയ്ക്കുന്ന പരാമര്‍ശങ്ങള്‍ തരൂര്‍ നടത്തിയത്‍.

യോഗത്തില്‍ പ്രസംഗിച്ച ബ്രിട്ടിഷ് എംപി ബിഖു പരേഖ് ഗാന്ധിജിക്കും നെഹ്റുവിനുമെതിരേ വിമര്‍ശനമുയര്‍ത്തിയപ്പോഴായിരുന്നു ഇതിനോടു പൂര്‍ണമായും യോജിച്ചുകൊണ്ട് തരൂരിന്റെ വിവാദ പ്രസംഗം.

മഹാത്മാഗാന്ധിയുടെയും നെഹ്റുവിന്റെയും നയങ്ങള്‍ ഇന്ത്യയ്ക്ക് ധാര്‍മിക അഹംബോധത്തിന്റെതായ ഒരു പരിവേഷമാണ് നല്‍കിയതെന്ന് പരേഖ് പ്രഭാഷണത്തില്‍ പറഞ്ഞിരുന്നു. ഇതിനെ പരാമര്‍ശിച്ചായിരുന്നു തരൂരിന്റെ അഭിപ്രായ പ്രകടനം.

നെഹ്റുവിന്‍റെ കാലം മുതല്‍ക്കു കോണ്‍ഗ്രസിന്‍റെ വിദേശനയം ശരിയല്ലെന്നും നെഹ്റുവിന്‍റെ വിദേശനയം ധാര്‍മികമായ വെറും വാചകമടി മാത്രമായിരുന്നു. നെഹ്റുവിന്റെ വിദേശനയത്തെക്കുറിച്ച് ഇത്തരം നിരീക്ഷണങ്ങള്‍ മുമ്പ് എന്റെ പുസ്തകങ്ങളില്‍ നടത്തിയിട്ടുണ്ട്-തരൂര്‍ ചൂണ്ടിക്കാട്ടി.

നെഹ്റുവിന്‍റെ കാഴ്ചപ്പാടുകളെ സ്വാധീനിച്ച വ്യക്തിയെന്ന നിലയ്ക്കാണു ഗാന്ധിജിക്കെതിരേ പരാമര്‍ശം നടത്തിയത്. തുടര്‍ന്നുള്ള അധിക്ഷേപങ്ങള്‍ ഇന്ദിരാ ഗാന്ധിയുടെ നേര്‍ക്ക്.

ഇന്ദിരയുടെ നയങ്ങളില്‍ തന്ത്രപരമായ ചിന്തയുടെ അഭാവം കാണാമെന്നാണ് തരൂരിന്‍റെ കണ്ടുപിടിച്ചത്. ആഗോള താത്പര്യങ്ങളായിരുന്നില്ല, മറിച്ച് റീജ്യനല്‍ താത്പര്യങ്ങള്‍ മാത്രമാണ് ഇന്ദിരയെ നയിച്ചതെന്നും തരൂര്‍ പറഞ്ഞു.

കന്നുകാലി ക്ലാസ് വിവാദവും, വിസ ചട്ടങ്ങള്‍ക്കെതിരെ നടത്തിയ പരാമര്‍ശവും കണ്ടില്ലെന്ന് നടിച്ച കോണ്‍ഗ്രസ് തരൂരിന്റെ പുതിയ വിവാദപരാമര്‍ശങ്ങള്‍ കാര്യമായിത്തന്നെ എടുക്കുമെന്നാണ് സൂചന.

കോണ്‍ഗ്രസ്സിന്റെ ആദര്‍ശ സംഹിതയെയാണ് തരൂര്‍ ചോദ്യം ചെയ്തിരിക്കുന്നതെന്നു പാര്‍ട്ടിവൃത്തങ്ങള്‍ അഭിപ്രായപ്പെട്ടു.

വിവാദപ്രസംഗത്തെക്കുറിച്ച് അന്വേഷിക്കാന്‍ വിദേശകാര്യമന്ത്രി എസ്.എം. കൃഷ്ണയെ പാര്‍ട്ടി ചുമതലപ്പെടുത്തിക്കഴിഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X