Get Updates
Get notified of breaking news, exclusive insights, and must-see stories!

തരൂര്‍ തെറ്റിദ്ധരിക്കപ്പെട്ടു: കോണ്‍ഗ്രസ്

Congress Flag
ദില്ലി: ജവഹര്‍ലാല്‍ നെഹ്റുവിനെക്കുറിച്ച് വിദേശകാര്യ സഹമന്ത്രി നടത്തിയ പരാമര്‍ശങ്ങളില്‍ അസ്വാഭാവികതയൊന്നുമില്ലെന്ന് കോണ്‍ഗ്രസ്.

വന്‍ പൊട്ടിത്തെറിക്കിടയാക്കിയേക്കാവുന്ന വിവാദം ഏതാണ്ട് കെട്ടടങ്ങി. മാധ്യമങ്ങള്‍ തന്റെ വാക്കുകള്‍ വളച്ചൊടിച്ചതാണെന്ന തരൂരിന്റെ ആരോപണത്തെ ശരിവച്ചുകൊണ്ടാണ് കോണ്‍ഗ്രസ് പ്രശ്നം അവസാനിപ്പിച്ചിരിക്കുന്നത്.

മഹാത്മ ഗാന്ധിയുടെയും നെഹ്റുവിന്‍റെയും വിദേശ നയത്തെ ശശി തരൂര്‍ വിമര്‍ശിച്ചിട്ടില്ലെന്നു കോണ്‍ഗ്രസ് പ്രസ്താവനയില്‍ വ്യക്തമാക്കി.

തരൂരിന്‍റെ പ്രസ്താവന തെറ്റിദ്ധരിക്കപ്പെട്ടതാണ്. മാധ്യമ പ്രവര്‍ത്തകര്‍ നടത്തിയ തെറ്റായ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണു പ്രതികരിച്ചത്- കോണ്‍ഗ്രസ് വക്താവ് അഭിഷേക് മനു സിംഘ്വി പറഞ്ഞു. ശശി തരൂര്‍ മൗനം പാലിക്കുന്നതാണ് ഉചിതമെന്ന് ശനിയാഴ്ച അദ്ദേഹം പറഞ്ഞിരുന്നു.

ശശി തരൂര്‍ നടത്തിയ പരാമര്‍ശങ്ങളില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ശനിയാഴ്ച അമ്പരപ്പ് പ്രകടിപ്പിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+