ഗാനഗന്ധര്‍വ്വന് സപ്തതിയുടെ നിറവ്

എല്ലാ ജന്മദിനത്തിലും മൂകാംബിക ക്ഷേത്രത്തിലെത്തുന്ന അദ്ദേഹം സപ്തതി നിറവിലും പതിവു തെറ്റിച്ചില്ല.
യേശുദാസിന്റെ സപ്തതി ആഘോഷങ്ങള്‍ക്കായി മൂകാംബിക ക്ഷേത്രത്തില്‍ ഒട്ടേറെ പരിപാടികളാണ് നടക്കുന്നത്. ഗായകന്‍ കാഞ്ഞങ്ങാട് രാമചന്ദ്രന്റെ നേതൃത്വത്തില്‍ ഒട്ടേറെ ഗായകര്‍ ചേര്‍ന്ന് നടത്തുന്ന സംഗീതാര്‍ച്ചനയാണ് ഇതില്‍ പ്രധാനം.
എഴുപത് ഗായകരാണ് സംഗീതാര്‍ച്ചനയില്‍ പങ്കെടുക്കുന്നത്. ക്ഷേത്രദര്‍ശനത്തിനായി ഭാര്യ പ്രഭയ്ക്കും മക്കള്‍ക്കുമൊപ്പമാണ് അദ്ദേഹം എത്തിയിരിക്കുന്നത്.
ഇദ്ദേഹത്തിന്റെ ഐശ്വര്യത്തിനായി ക്ഷേത്രത്തിലെ പ്രധാന പൂജാരിയുടെ നേതൃത്വത്തില്‍ സങ്കല്‍പ്പ പൂജ, ചണ്ഡികാഹോമം, മഹാപൂജ തുടങ്ങിയ പൂജകള്‍ നടത്തുന്നുണ്ട്.
യേശുദാസിന്റെ അനുഗ്രഹത്തോടെ ഒട്ടേറെ കുഞ്ഞുങ്ങള്‍ ഞായറാഴ്ച വിദ്യാരംഭം കുറിക്കുന്നുണ്ട്. ഞായറാഴ്ച ഉച്ചയോടെ അദ്ദേഹം ക്ഷേത്രസന്നിധിയില്‍ നിന്നും മടങ്ങും.












Click it and Unblock the Notifications