കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മനോജിന് കോണ്‍ഗ്രസിലേയ്ക്ക് വരാം: ഉമ്മന്‍ചാണ്ടി

  • By Staff
Google Oneindia Malayalam News

Oommen Chandy
അന്പലപ്പുഴ: സിപിഎമ്മില്‍ നിന്നും രാജിവച്ച മുന്‍ എംപി കെഎസ് മനോജിന് കോണ്‍ഗ്രസില്‍ ചേരാമെന്ന് ഉമ്മന്‍ ചാണ്ടി. എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് മനോജ് തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. .

മനോജ് ഉന്നയിച്ച അരോപണങ്ങള്‍ക്ക് സി പി എം മറുപടി പറയണം. മതവിശ്വാസികള്‍ക്ക് സിപിഎമ്മില്‍ നിലനില്‍പ്പില്ലെന്നതിന്റെ തെളിവാണ് മനോജിന്റെ രാജി- പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എഴുത്തുകാരന്‍ സക്കറിയയ്ക്ക് നേരെ നടന്ന കൈയ്യേറ്റ ശ്രമം സി പി എമ്മിന്‍റെ സാംസ്കാരിക അധ:പതനത്തിന് ഉദാഹരണമാണെന്ന് അദ്ദേഹം പറഞ്ഞു. ചൈനീസ് മോഡല്‍ നടപ്പാക്കാനും അധികാരത്തിന്റെ മറവില്‍ യുവാക്കളെ ആയുധമായി ഉപയോഗിക്കാനുമാണ് സിപിഎം ശ്രമിക്കുന്നത്- അദ്ദേഹം കുറ്റപ്പെടുത്തി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X