ബ്ലോഗെഴുതൂ, ട്വീറ്റ് ചെയ്യൂ: ഡിവൈഎഫ്‌ഐ

ഡിഫി പ്രസിഡന്റ് എംബി രാജേശ് അവതരിപ്പിച്ച സംഘടനാ രേഖയിലാണ്, ഇന്റര്‍നെറ്റ്, സിനിമ, തുടങ്ങിയ മാധ്യമങ്ങള്‍ സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കാന്‍ ആഹ്വാനം ചെയ്യുന്നത്.
പുതിയതായി റിലീസ് ചെയ്യുന്ന സിനിമകളെക്കുറിച്ച് ചര്‍ച്ചകള്‍ സംഘടിപ്പിക്കുക, ചുവരെഴുത്തിനൊപ്പം തന്നെ ഇന്റര്‍നെറ്റ് സൗഹൃദക്കൂട്ടായ്മകളായ ഫേസ് ബുക്ക്, ട്വിറ്റര്‍ എന്നിവയും ബ്ലോഗും ഉപയോഗിക്കുക എന്നിങ്ങനെയാണ് പ്രധാന നിര്‍ദ്ദേശങ്ങള്‍.
ആഗോളവല്‍ക്കരണകാലത്ത് യുവാക്കളെ ആകര്‍ഷിക്കാന്‍ ഫാന്‍സ് അസോസിയേഷനുകളുമായി മത്സരിക്കുക, ഇന്റര്‍നെറ്റില്‍ സംഘടിത ഇടപെടല്‍ നടത്തുക, യുവതലമുറയെ സ്വാധീനിക്കാന്‍ ബ്ലോഗുകളും സോഷ്യല്‍ നെറ്റ് വര്‍ക്കുകളും ഉപയോഗിക്കുക, ഓര്‍ക്കുട്ടില്‍ സമയം പാഴാക്കുന്നതിന് പകരം ഫേസ്ബുക്ക് ഉപയോഗിക്കുക, ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലാകമ്മിറ്റികള്‍ നേതൃത്വം നല്‍കുക- എന്നിങ്ങനെയാണ് നിര്‍ദ്ദേശങ്ങള്‍.
കഴിയുന്നത്ര സഖാക്കള്‍ സ്വന്തമായി ബ്ലോഗ് രജിസ്റ്റര്‍ ചെയ്യുക, ഏതെങ്കിലും പ്രത്യേക വിഷയത്തെ അധികരിച്ചാവണം ബ്ലോഗ് എഴുതുന്നത്, അനുകൂല കമന്റുകള്‍ക്ക് നന്ദി പറഞ്ഞില്ലെങ്കിലും എതിര്‍ക്കുന്നവയ്ക്ക് പഴുതടച്ച് മറുപടി നല്‍കണം.
ഇന്റര്‍നെറ്റില്‍ ഉപരിപ്ലവമായ വാദമുഖങ്ങള്‍ക്ക് ലഭിക്കുന്ന സ്വീകാര്യത മറികടക്കാന്‍ കമ്പ്യൂട്ടര്‍ സാക്ഷരരായ സഖാക്കള്‍ ശ്രദ്ധിക്കണം.
ഫാന്‍സ് അസോസിയേഷനുകളിലേക്ക് യുവാക്കള്‍ ആകര്‍ഷിക്കപ്പെടാതിരിക്കാന്‍ പുതി സിനിമകളെക്കുറിച്ച് ചര്‍ച്ചകള്‍ സംഘടിപ്പിച്ച് യുവാക്കളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കണം. അത്തരം ചര്‍ച്ചകളില്‍ ഫാന്‍സ് അസോസിയേഷനുകളെയും പങ്കെടുപ്പിക്കണം- സംഘടനാ രേഖ നിര്‍ദ്ദേശിക്കുന്നു.












Click it and Unblock the Notifications