യദ്യൂരപ്പയ്ക്ക് ഗൗഡയുടെ വക അസഭ്യവര്‍ഷം

എക്‌സ്‌പ്രസ്സ് ഹൈവേയ്‌ക്കായി കര്‍ഷകരുടെ ഭൂമി ഏറ്റെടുക്കുന്നതിനെതിരെ നടപടിയെടുക്കാത്തതില്‍ രോഷാകുലനായാണ് ഗൗഡ തീര്‍ത്തും മോശമായ ഭാഷയില്‍ യെദ്യൂരപ്പയെ വിമര്‍ശിച്ചത്.
ബാംഗ്ലൂര്‍ നഗരത്തിനു പുറത്തുള്ള ഹെസിഗെപ്പുര ഗ്രാമത്തിലെ കര്‍ഷകര്‍ ബാംഗ്ലൂര്‍-മൈസൂര്‍ എക്‌സ്‌പ്രസ്സ് ഹൈവേ കമ്പനിയായ നൈസിനെതിരെ നടത്തുന്ന പ്രക്ഷോഭത്തിന് നേതൃത്വം കൊടുക്കുന്നത് ദേവഗൗഡയാണ്.
കമ്പനി ഏറ്റെടുത്ത കൃഷിഭൂമിയില്‍ ഹൈവേയും അതിനോട് ചേര്‍ന്ന ടൗണ്‍ഷിപ്പുകളും നിര്‍മിക്കുന്നതിനായി കര്‍ഷകരുടെ വീടുകള്‍ തകര്‍ത്തിരുന്നു. ഇവിടം സന്ദര്‍ശിച്ചശേഷം ഞായറാഴ്‌ച മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയാണ് ദേവഗൗഡ മുഖ്യമന്ത്രിയെ അസഭ്യം പറഞ്ഞത്.
കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ യെദ്യൂരപ്പ കണ്ടെന്നുനടിക്കുന്നില്ല. പണത്തിനുവേണ്ടി എന്തുവൃത്തികേടും ചെയ്യുന്ന വ്യക്തിയാണയാള്‍. എന്നെ എന്റെ അച്ഛന്‍ ഇതല്ല പഠിപ്പിച്ചത്. ഞാന്‍ കര്‍ഷകരെ രക്ഷിക്കാനായി ജനിച്ചവനാണ്'-ഗൗഡ കൂട്ടിച്ചേര്‍ത്തു.
യെദ്യൂരപ്പ വിശ്വസിക്കാന്‍ കൊള്ളാത്ത വ്യക്തിയാണ്. എന്റെ മകനും ജനതാദള്‍ സംസ്ഥാന പ്രസിഡന്റുമായ കുമാരസ്വാമിയുടെ നേത്വത്വത്തില്‍ സര്‍ക്കാര്‍ രൂപവത്‌കരിച്ചപ്പോള്‍ അതില്‍ മന്ത്രിയാകാന്‍ ബിജെപി വിട്ടുവരാമെന്ന വാഗ്‌ദാനവുമായി യെദ്യൂരപ്പ എന്നെ ബന്ധപ്പെട്ടിരുന്നു.
ഇതിനായി വലംകൈയായ ശോഭാ കരന്തലജെയെ യെദ്യൂരപ്പ ചര്‍ച്ചയ്‌ക്കായി എന്റെയടുക്കലേക്ക് അയയ്ക്കുകയും ചെയ്തിരുന്നു- അദ്ദേഹം വെളിപ്പെടുത്തി.
ദേവഗൗഡ തന്നെ അസഭ്യം പറഞ്ഞത് ഏറെ വേദനിപ്പിച്ചെന്ന് ഇതേക്കുറിച്ച് പ്രതികരണമാരാഞ്ഞപ്പോള്‍ യെദ്യൂരപ്പ പറഞ്ഞു. ഒരു മുന്‍ പ്രധാനമന്ത്രി ഇത്ര തരംതാണ ഭാഷയില്‍ സംസാരിക്കരുതായിരുന്നു.
ആ പദവിയെത്തന്നെ ദേവഗൗഡ തരംതാഴ്‌ത്തിയിരിക്കുകയാണ്. എന്നെ അസഭ്യം പറഞ്ഞതിലൂടെ അദ്ദേഹത്തിന്റെ സംസ്കാരമാണ് വെളിപ്പെട്ടിരിക്കുന്നത്. മുഖ്യമന്ത്രിക്കസേരയിലിരുന്നുകൊണ്ട് ഇത്തരം തരംതാഴ്‌ന്ന വ്യക്തികളോട് പ്രതികരിക്കാനില്ല- യെദ്യൂരപ്പ പറഞ്ഞു.












Click it and Unblock the Notifications