ജ്യോതിബസുവിന്റെ നില ആശാവഹമല്ല: ഡോക്ടര്‍മാര്‍

.
ഇതൊരു നല്ല സൂചനയല്ല, അദ്ദേഹത്തിന്റെ ആരോഗ്യനില കുറച്ചു കൂടി മെച്ചപ്പെടുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിച്ചത്. പക്ഷേ ഇന്നത്തേക്ക് യാതൊരു മാറ്റവുമില്ലെന്നും ഒന്നും പറയാന്‍ കഴിയാത്ത സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും ഡോക്ടര്‍ സുസ്‌റത്ത് ബന്ദോപാധ്യായ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഓക്‌സിന്‍ നല്‍കുന്നുണ്ടെങ്കിലും അത് 40 ശതമാനം മാത്രമേ അദ്ദേഹത്തിന്റെ ശരീരത്തിന് സ്വീകരിക്കാന്‍ കഴിയുന്നുള്ളൂവെന്നും ഡോക്ടര്‍ പറഞ്ഞു. 11 ദിവസം മുമ്പാണ് ന്യൂമോണിയ ബാധിച്ച് 95കാരനായ ബസുവിനെ കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.












Click it and Unblock the Notifications