10 ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ക്ക് വധഭീഷണി

Terrorist
ദില്ലി: ലഷ്കര്‍ ഇ തൊയ്ബ ഉള്‍പ്പെടെയുള്ള പാകിസ്താന്‍ ഭീകര സംഘടനകള്‍ ഇന്ത്യയുടെ 10 മുതിര്‍ന്നശാസ്ത്രജ്ഞരെ വധിക്കാന്‍ ലക്ഷ്യമിടുന്നുവെന്ന് റിപ്പോര്‍ട്ട്.

ഇതിനെത്തുടര്‍ന്ന് രാജ്യത്ത് മര്‍മപ്രധാന മേഖലകളില്‍ ജോലി ചെയ്യുന്ന പത്തു ശാസ്ത്രജ്ഞരുടെ സുരക്ഷാസംവിധാനങ്ങള്‍ ശക്തമാക്കി.

ബാംഗ്ലൂര്‍ സ്ഫോടനപരന്പരക്കേസില്‍ പിടിയിലായ തടിയന്റവിട നസീര്‍, സര്‍ഫ്രാസ് നവാസ് എന്നീ തീവ്രവാദികളെ ചോദ്യം ചെയ്യുന്നതിനിടെയാണ് അന്വേഷണ ഏജന്‍സികള്‍ക്ക് നിര്‍ണായക വിവരം ലഭിച്ചത്.

ആണവ, പ്രതിരോധ, ബഹിരാകാശ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പത്ത് ഇന്ത്യന്‍ ശാസ്ത്രജ്ഞരെ തീവ്രവാദ സംഘടനകള്‍ ലക്ഷ്യമിടുന്നതായാണ് നസീറും സര്‍ഫ്രാസും വിവരം നല്‍കിയത്. ഈ ശാസ്ത്രജ്ഞരുടെ പേരുവിവരങ്ങള്‍ ഔദ്യോഗികവൃത്തങ്ങള്‍ വെളിപ്പെടുത്തിയില്ല.

നസീറിന്റെയും സര്‍ഫ്രാസിന്റെയും വെളിപ്പെടുത്തലിനെത്തുടര്‍ന്ന് ഈ ശാസ്ത്രജ്ഞരുടെ സുരക്ഷ സര്‍ക്കാര്‍ പുനരവലോകനം ചെയ്യുകയും സന്നാഹം ശക്തിപ്പെടുത്താന്‍ തീരുമാനിക്കുകയുമായിരുന്നു.

അമേരിക്കയിലെ ചിക്കാഗോയില്‍ പിടിയിലായ ലഷ്കര്‍ ഭീകരര്‍ ഡേവിഡ് ഹെഡ്‌ലി, തഹാവൂര്‍ റാണ എന്നീ തീവ്രവാദികളില്‍നിന്നു കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ട്രോംബെയിലെ ഭാഭാ ആണവഗവേഷണകേന്ദ്രത്തിനും (ബാര്‍ക്) മുംബൈയിലെ ചില ബോളിവുഡ് സ്റ്റുഡിയോകള്‍ക്കുമുള്ള സുരക്ഷ ഈയിടെ ശക്തിപ്പെടുത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+