രുചിക കേസ്: റാത്തോഡ് ഒത്തുതീര്‍പ്പിന് ശ്രമിച്ചു?

മൂന്നു വര്‍ഷം മുമ്പ് ഇദ്ദേഹം സൂരജ്‌പൂരിലെ അര്‍ധനാരീശ്വര ക്ഷേത്രത്തിലെത്തി അദ്ദേഹം രുചികയുടെ അച്‌ഛന്‍ സുഭാഷ് ഗിര്‍ഹോത്രയുമായി കൂടിക്കാഴ്‌ച്ച നടത്തിയെന്ന് ക്ഷേത്ര പൂജാരി ബാല സ്വാമിയാണ് വെളിപ്പെടുത്തിയത്.
എല്ലാ തിങ്കളാഴ്‌ചയും ക്ഷേത്രദര്‍ശനം നടത്തുക സുഭാഷിന്റെ പതിവാണത്രേ . ഇതിനിടെയാണ് റാത്തോര്‍ കൂടിക്കാഴ്‌ച നടത്തിയത് .
ഒത്തുതീര്‍പ്പിന് മധ്യസ്‌ഥതവഹിക്കണമെന്ന് ക്ഷേത്ര ഭാരവാഹികളോട് രാത്തോര്‍ ആവശ്യപ്പെട്ടതായി പൂജാരി വെളിപ്പെടുത്തി. ആ സമയത്ത് ഇവര്‍ക്കിടയിലുള്ള പ്രശ്നം ഇത്രയും വലുതാണെന്ന് തങ്ങള്‍ അറിഞ്ഞിരുന്നില്ലെന്നും ഇപ്പോഴാണ് പ്രശ്നത്തെക്കുറിച്ച് മനസ്സിലാക്കുന്നതെന്നും ഇയാള്‍ പറഞ്ഞു.
ഇതിനിടെ റാത്തോഡിനെതിരായ അന്വേഷണം വൈകാന്‍ കാരണം രുചികയുടെ വീട്ടുകാര്‍ അന്വേഷണവുമായി വേണ്ടത്ര സഹകരിക്കാത്തതാണെന്നു പൊലീസ് ആരോപിച്ചു.
കേസന്വേഷണവുമായി ബന്ധപ്പെട്ട് രുചികയുടെ പിതാവിനും സഹോദരനും പല തവണ നോട്ടിസ് അയച്ചിരുന്നെങ്കിലും അവര്‍ ഇതേവരെ തങ്ങളുമായി ബന്ധപ്പെട്ടിട്ടില്ലെന്നും പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഈ ആരോപണം രുചികയുടെ ബന്ധുക്കള്‍ നിഷേധിച്ചിട്ടുണ്ട്.












Click it and Unblock the Notifications