Get Updates
Get notified of breaking news, exclusive insights, and must-see stories!

എയര്‍ഹോസ്റ്റസുമാര്‍ക്കെതിരെ വീണ്ടും പീഡനം

Air Hostess
മുംബൈ: ഞായറാഴ്ച രണ്ടു സംഭവങ്ങളിലായി എയര്‍ഹോസ്റ്റസുമാരെ അപമാനിക്കാന്‍ ശ്രമിച്ച രണ്ടുയാത്രക്കാരെ മുംബൈ പൊലീസ് പിടികൂടി. ഇതോടെ ഒരാഴ്ചയ്ക്കുള്ളില്‍ എയര്‍ഹോസ്റ്റസുമാര്‍ക്കെതിരെയുണ്ടാകുന്ന ലൈംഗിക അതിക്രമക്കേസുകളുടെ എണ്ണം അഞ്ചായി.

ഒരു സംഭവത്തില്‍ അമ്പത്തിമൂന്നുവയസ്സുള്ള ബ്രൂണോ ഡിസൂസ എന്ന ജെറ്റ് എയര്‍വേസ് യാത്രക്കാരനാണ് അറസ്റ്റിലായത്. ഇയാള്‍ മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനാണെന്ന് മുംബൈ എയര്‍പോര്‍ട്ട് പൊലീസ് അറിയിച്ചു.

ഹോങ്കോങില്‍ നിന്നും മുംബൈയ്ക്ക് വരുന്ന വിമാനത്തിലെ യാത്രാക്കാരനായിരുന്നു ഇയാള്‍. ഹോങ്കോങില്‍ നിന്നും വിമാനം യാത്രപുറപ്പെട്ട ഉടന്‍തന്നെ ഇയാള്‍ എയര്‍ഹോസ്റ്റസുമാരില്‍ ഒരാളോട് മോശമായി പെരുമാറാന്‍ തുടിയിരുന്നുവത്രേ.

മദ്യപിച്ചുകൊണ്ടാണ് ഇയാള്‍ വിമാനത്തില്‍ കയറിയതെന്നും വിമാനത്തിനുള്ളില്‍ വച്ചും മദ്യപിച്ച ഇയാള്‍ ലക്കുകെട്ടാണ് എയര്‍ഹോസ്റ്റസിനോട് അപമര്യാദയായി പെരുമാറിയതെന്നും ജീവനക്കാര്‍ പറഞ്ഞു.

വിമാനം താഴെയിറങ്ങാന്‍ മൂന്നു മണിക്കൂര്‍ മാത്രം ബാക്കി നില്‍ക്കേ മറ്റ് യാത്രക്കാരെ സഹായിക്കാനെത്തിയ എയര്‍ഹോസ്റ്റസിനെ ഇയാള്‍ വീണ്ടും ഉപദ്രവിക്കുകയായിരുന്നുവത്രേ. പിന്നീട് പുലര്‍ച്ചെ പന്ത്രണ്ടരയോടെ വിമാനം മുംബൈയില്‍ ഇറങ്ങിയശേഷം ഇയാളെ ഉദ്യോഗസ്ഥര്‍ പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ ജാമ്യത്തില്‍ വിട്ടു.

മറ്റൊരു യാത്രക്കാരന്‍ പ്രശ്‌നമുണ്ടാക്കിയത് കോഴിക്കോട്-ദുബയ് എയര്‍ ഇന്ത്യ വിമാനത്തില്‍ വച്ചാണ്. ഇതിനെത്തുടര്‍ന്ന് ദുബയ്ക്ക് പോവുകയായിരുന്നു വിമാനം വിമാനം അടിയന്തരമായി മുംബൈയില്‍ ഇറക്കി.

ഇയാള്‍ എയര്‍ഹോസ്റ്റസുമാരോടും സഹയാത്രികയോടും അപമര്യാദയായി പെരുമാറിയെന്നാണ് ആരോപണം. പ്രശ്‌നത്തെത്തുടര്‍ന്ന് യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ പൈലറ്റ് വിമാനം മുംബൈ വഴി തിരിച്ചുവിടുകയായിരുന്നു.

മുംബൈയില്‍ ഇറങ്ങിയശേഷം യാത്രക്കാരനെ അധികൃതര്‍ സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സിന് കൈമാറി. ഇതുമായി ബന്ധപ്പെട്ട് കേസൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് എയര്‍പോര്‍ട്ട് പൊലീസ് അറിയിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+