അഭയ കേസ് : വിചാരണ മാര്‍ച്ച് 4ലേക്ക് മാറ്റി

കേസിലെ പ്രതികളില്‍ സിസ്റ്റര്‍ സെഫി ഒഴികെ മറ്റു രണ്ടുപേരും ഹാജരായിരുന്നു. സെഫി അവധിയ്ക്ക് അപേക്ഷ നല്‍കിയിരിക്കുകയാണ്.
മൂന്ന് പ്രതികളും ജനുവരി 11ന് നേരിട്ട് ഹാജരാകണമെന്ന് കോടതി നേരത്തേ ഉത്തരവിട്ടിരുന്നു. കഴിഞ്ഞ ഡിസംബര്‍ ഒന്നിനാണ് കേസ് പ്രത്യേക സിബിഐ കോടതിയിലേക്ക് മാറ്റിയത്.
എറണാകുളം ജില്ലാ പ്രിന്‍സിപ്പല്‍ ജഡ്ജി ഡി പാപ്പച്ചന്റേതായിരുന്നു ഉത്തരവ്. കേസ് കൈമാറിയസാചര്യത്തില്‍ സാങ്കേതിക കാര്യങ്ങള്‍ മാത്രമാണ് തിങ്കളാഴ്ച നടന്നത്.
കുറ്റപത്രം നിലനില്‍ക്കുമോയെന്ന കാര്യത്തില്‍ കോടതി പിന്നീടായിരിക്കും വാദം കേള്‍ക്കുക. ഇതിന്‌ശേഷം പ്രിതികള്‍ക്ക് കുറ്റം ചുമത്തും.
തുടര്‍ന്ന് കുറ്റപത്രം വായിച്ച് കേള്‍പ്പിച്ചശേഷം സാക്ഷികള്‍ക്ക് നോട്ടീസ് അയയ്ക്കും. ഇതിന് ശേഷമാണ് വിചാരണ ആരംഭിക്കുക.












Click it and Unblock the Notifications