കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സക്കറിയ സംഭവം അപലപനീയം: ബേബി

  • By Staff
Google Oneindia Malayalam News

MA Baby
കോഴിക്കോട്‌: സാഹിത്യകാരന്‍ സക്കറിയയെ കൈയേറ്റം ചെയ്യാന്‍ നടത്തിയ ശ്രമം അപലപനീയവും സാംസ്‌കാരിക ജീര്‍ണത ഉളവാക്കുന്നതുമാണെന്ന്‌ സാംസ്‌കാരികവകുപ്പ്‌ മന്ത്രി എം.എ ബേബി .

സംസ്‌കാരസമ്പന്നത എന്നു പറയുന്നത്‌ ഞാന്‍ മാത്രം പറയുന്നത്‌ ശരി എന്ന സമീപനമല്ല. മറ്റുള്ളവരുടെ അഭിപ്രായങ്ങളും മാനിക്കണം-ബേബി പറഞ്ഞു.

സക്കറിയ തനിക്ക്‌ ശരിയാണെന്നു തോന്നുന്ന കാര്യങ്ങള്‍ പറയുന്നയാളാണ്‌. നമ്മെ അന്ധാളിപ്പിക്കുന്ന അഭിപ്രായങ്ങള്‍ പറയുന്നവരും സമൂഹത്തില്‍ വേണം.

സമൂഹത്തില്‍ സ്വാധീനമുള്ള പ്രസ്ഥാനം, അധികാരശ്രേണിയിലിരിക്കുന്ന പ്രസ്ഥാനം തങ്ങളുടെ അഭിപ്രായങ്ങള്‍ മറ്റുള്ളവര്‍ പറയണമെന്ന്‌ ശഠിക്കുന്നത്‌ സമൂഹത്തെ ജീര്‍ണതയിലേക്ക്‌ നയിക്കാന്‍ മാത്രമേ ഉപകരിക്കൂവെന്നും മന്ത്രി പറഞ്ഞു.

സക്കറിയയെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചത്‌ ഡിവൈഎഫ്‌ഐക്കാരാണെന്ന ആരോപണത്തെക്കുറിച്ച്‌ അന്വേഷണം നടക്കുന്നുണ്ട്‌. അന്വേഷണത്തില്‍ ഡിവൈഎഫ്‌ക്ക്‌ പങ്കുണ്ടെന്നുകണ്ടാല്‍ സംഘടനയുടെ അന്തസ്സിന്‌ കളങ്കമുണ്ടാക്കാത്ത രീതിയില്‍ നടപടി സ്വീകരിക്കാന്‍ ആര്‍ജവം കാട്ടണമെന്നും മന്ത്രി പറഞ്ഞു.

സുവര്‍ണജൂബിലി കേരള സ്‌കൂള്‍ കലോത്സവത്തോടനുബന്ധിച്ച്‌ ഞായറാഴ്ചമാനാഞ്ചിറയ്‌ക്കു സമീപം കോംട്രസ്റ്റ്‌ മൈതാനിയില്‍ ആരംഭിച്ച സാംസ്‌കാരിക സായാഹ്നം ഉദ്‌ഘാടനം ചെയ്‌തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

സക്കറിയയ്ക്കുനേരെ നടന്ന കയ്യേറ്റശ്രമത്തിനെതിരെ കേരളത്തിന്റെ നാനാഭാഗത്തുനിന്നും പ്രതിഷേധം ഉയരുകയാണ്.

സാഹിത്യകാരന്‍ സക്കറിയയുടെ നേരെയുണ്ടായ കൈയേറ്റശ്രമം നിര്‍ഭാഗ്യകരമാണെന്ന്‌ പുരോഗമന കലാസാഹിത്യസംഘം ജനറല്‍ സെക്രട്ടറി പ്രൊഫസര്‍ വി.എന്‍. മുരളി പറഞ്ഞു. പ്രതിലോമപരമായ എഴുത്തിനെയും ആശയങ്ങളെയും പുരോഗമനപരമായ എഴുത്തുകൊണ്ടും ആശയംകൊണ്ടും എതിരിടുക എന്നതാണ്‌ പുരോഗമനശക്തികളുടെ പ്രഖ്യാപിത ലക്ഷ്യമെന്നും അതല്ലാതെ വ്യക്തിപരമായ കൈയേറ്റങ്ങള്‍ ആരുടെ ഭാഗത്തുനിന്നുണ്ടായാലും അപലപനീയമാണെന്നും ആദ്ദേഹം പറഞ്ഞു.

എഴുത്തുകാരുടെ കൂട്ടായ്‌മ പ്രതിഷേധിച്ചു

സക്കറിയക്കുനേരെ ഉണ്ടായ അക്രമത്തില്‍ എഴുത്തുകാരുടെ കൂട്ടായ്‌മ പ്രതിഷേധിച്ചു. സ്വതന്ത്രവും നിക്ഷ്‌പക്ഷവുമായ സാമൂഹിക സാംസ്‌കാരിക വിമര്‍ശനങ്ങളിലൂടെ കേരളീയ സമൂഹത്തെ നിരന്തരമുണര്‍ത്തുന്ന സക്കറിയക്കുനേരെയുള്ള കൈയേറ്റം ജനാധിപത്യവിരുദ്ധവും അഭിപ്രായ സ്വാതന്ത്ര്യത്തിന്‌ നേരെയുള്ള കടന്നുകയറ്റവുമാണെന്ന്‌ കൂട്ടായ്‌മ ചൂണ്ടിക്കാട്ടി.

സച്ചിദാനന്ദന്‍, ഡോ. കെ.എന്‍. പണിക്കര്‍. കെ.ജി. ശങ്കരപ്പിള്ള, ഡി. വിനയചന്ദ്രന്‍, ഡോ. ജോര്‍ജ്‌ ഓണക്കൂര്‍, ഡോ. പുതുശ്ശേരി രാമചന്ദ്രന്‍, ബി. രാജീവന്‍, ശശികുമാര്‍, ടി.എന്‍. ജോയ്‌, നീലന്‍, സി.എല്‍. തോമസ്‌, ജി.പി. രാമചന്ദ്രന്‍, സി. ഗൗരിദാസന്‍നായര്‍, ഡോ. പി.കെ. രാജശേഖരന്‍, ഡോ. ജെ. ദേവിക, കെ.ആര്‍. മോഹനന്‍, വി.കെ. ജോസഫ്‌, ഡോ. പി.വി. കൃഷ്‌ണന്‍നായര്‍, സി.ആര്‍. ആനന്ദന്‍പിള്ള, ഡോ. കവടിയാര്‍ രാമചന്ദ്രന്‍, യു.കെ. കുമാരന്‍, ബാബു കുഴിമറ്റം, പി. നാരായണക്കുറുപ്പ്‌ തുടങ്ങി ഒട്ടേറെ എഴുത്തുകാര്‍ സംഭവത്തെ അപലപിച്ചിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X