മനോജിനെ സിപിഎമ്മില്‍ നിന്നും പുറത്താക്കി

മതവിശ്വാസം അനുവദിക്കാനാവില്ലെന്ന പാര്‍ട്ടി തെറ്റുതിരുത്തല്‍ രേഖയിലെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് തുമ്പോളി ലോക്കല്‍ കമ്മിറ്റിയംഗമായ മനോജ് കഴിഞ്ഞദിവസം ലോക്കല്‍ സെക്രട്ടറിക്കും ജില്ലാ സെക്രട്ടറിക്കും രാജിക്കത്ത് അയച്ചിരുന്നു. മനോജിന്റെ കത്ത് വായിച്ച ശേഷമാണ് നടപടിയ്ക്ക് തീരുമാനമായത്.
ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം മനോജ് ലോക്കല്‍ കമ്മിറ്റി യോഗങ്ങളില്‍ പങ്കെടുക്കാതിരിയ്ക്കുകയും പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തതിന്റെ പേരിലാണ് നടപടി. ആലപ്പുഴ നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്ക് വേണ്ടി പ്രചാരണപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാതിരുന്നതാണ് മനോജിനെതിരെയുള്ള മറ്റൊരു കുറ്റം.
മനോജ് പാര്‍ട്ടിവിട്ടതിനു പിന്നില്‍ ഗൂഢലക്ഷ്യമുണ്ടെന്നും അധികാരസ്ഥാനത്തെത്താന്‍ നല്ലത് മറുപക്ഷത്തേക്കു ചാടുകയാണെന്ന ധാരണയനുസരിച്ചാകും രാജിയെന്നുമാണ് ജില്ലാ നേതൃത്വത്തിന്റെ വിലയിരുത്തല്‍. സമുദായ നേതൃത്വത്തിന്റെ ഇടപെടലും ഇക്കാര്യത്തിലുണ്ടെന്ന് പാര്‍്ട്ടി സംശയിക്കുന്നു.
അതേ സമയം മനോജ് സിപിഎംവിട്ട നടപടി ഗൗരവമായി എടുക്കേണ്ടതില്ലെന്ന നിലപാടിലാണ് സംസ്ഥാന നേതൃത്വം. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ കാര്യമായ സ്വാധീനമില്ലാത്ത മനോജിന്റെ നീക്കം പാര്‍ട്ടിയ്ക്ക് യാതൊരു ദോഷവും ചെയ്യില്ലെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.












Click it and Unblock the Notifications