ഡിവൈഎഫ്‌ഐ: എംബി രാജേഷ് പ്രസിഡന്റായി തുടരും

തിങ്കളാഴ്ച സമാപിക്കുന്ന സമ്മേളനത്തിന് മുന്നോടിയായി സിപിഎം നേതാക്കളുടെ നേതൃത്വത്തില്‍ നടന്ന പ്രത്യേക ഫ്രാക്ഷന്‍ യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്. സിന്ധുജോയ്, എം സ്വരാജ്, എന്‍എം ഷംസീര്‍ എന്നിവരെ കമ്മിറ്റിയിലേക്ക് ഉള്‍പ്പെടുത്താനും തീരുമാനമായി. 40 വയസ് പിന്നിട്ടവരെ നേതൃസ്ഥാനങ്ങളില്‍ നിന്ന് ഒഴിവാക്കും.
സംസ്ഥാന സമ്മേളനത്തിന്റെ സമാപനത്തോട് അനുബന്ധിച്ചു വൈകിട്ട് റാലിയും ശംഖുംമുഖത്ത് പൊതു സമ്മേളനവും നടക്കും. പൊതുസമ്മേളനം സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.












Click it and Unblock the Notifications