അവിഹിത ബന്ധം: ദുബയില്‍ ബ്രിട്ടീഷുകാരി അറസ്റ്റില്‍

Women Upset
ദുബായ്‌: മാനഭംഗപ്പെടുത്തിയെന്ന പരാതിയുമായി പോലീസ്‌സ്റ്റേഷനിലെത്തിയ ബ്രിട്ടീഷ്‌ യുവതി അവിഹിത ലൈംഗികബന്ധത്തിന്‌ അറസ്റ്റിലായി.

നഗരത്തിലെ ആഡംബര ഹോട്ടല്‍ ജീവനക്കാരന്‍ തന്നെ മാനഭംഗപ്പെടുത്തിയെന്ന പരാതിയുമായാണ്‌ യുവതിയും ബ്രിട്ടീഷുകാരനായ കാമുകനും സ്റ്റേഷനിലെത്തിയത്‌.

ചോദ്യംചെയ്യലിനിടെ ഇരുവരും വിവാഹിതരല്ലെന്ന്‌ മനസ്സിലാക്കിയ പോലിസ്‌ രണ്ടുപേരെയും അറസ്റ്റു ചെയ്യുകയാണുണ്ടായത്‌. ബ്രിട്ടീഷ്‌ എംബസി ഇടപെട്ടതിനെത്തുടര്‍ന്ന്‌ പിന്നീട്‌ ഇവരെ ജാമ്യത്തില്‍ വിട്ടയച്ചു.

വിവാഹനിശ്ചയം ആഘോഷിക്കാനാണ്‌ യുവതിയും കാമുകനും പുതുവര്‍ഷാരംഭത്തില്‍ ദുബായിലെത്തി ഹോട്ടലില്‍ മുറിയെടുത്തത്‌.

മദ്യലഹരിയില്‍ ബോധം നഷ്ടപ്പെട്ട്‌ ഹോട്ടലിലെ ടോയ്‌ലറ്റില്‍ കുഴഞ്ഞുവീണ യുവതിയെ ജീവനക്കാരന്‍ മാനഭംഗപ്പെടുത്തിയെന്നാണ്‌ പരാതി. ഡിസംബര്‍ 31ന്‌ രാത്രിയാണ്‌ സംഭവം നടന്നത്. പിറ്റേദിവസം രാവിലെയാണ്‌ പരാതിയുമായി യുവതിയും കാമുകനും പോലീസ്‌സ്റ്റേഷനിലെത്തിയത്‌.

ബ്രിട്ടീഷ്‌ എംബസി ഇടപെട്ടതിനു ശേഷം മാത്രമാണ്‌ യുവതിയെ വൈദ്യപരിശോധനയ്‌ക്ക്‌ വിധേയയാക്കിയത്‌. വിവാഹേതര ലൈംഗികബന്ധത്തിലേര്‍പ്പെട്ടതായി തെളിഞ്ഞാല്‍ ആറു വര്‍ഷമെങ്കിലും തടവുശിക്ഷയാണ്‌ ദുബായിലെ നിയമം.

ഈ വകുപ്പു പ്രകാരമാണ് യുവതിക്കും കാമുകനുമെതിരെ കേസ്സെടുത്തത്‌. ഹോട്ടല്‍ ജീവനക്കാരനെതിരെയും ഇതേ കുറ്റം ചുമത്തിയാണ്‌ പോലിസ്‌ കേസെടുത്തിരിക്കുന്നത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+