ഇന്ത്യന്‍ യുവതിയുടെ മരണം കൊലപാതകം?

അമന്‍ദീപിന്റെ മരണം കൊലപാതകമാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു. അമന്റെ നെറ്റിയില്‍ കണ്ട വലിയ മുറിവ് ഇതിന് തെളിവാണെന്നും അവര്‍ പറയുന്നു. കേസന്വേഷണം കാര്യക്ഷമമല്ലെന്നും ബന്ധുക്കള്‍ കുറ്റപ്പെടുത്തിയിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് അമന്‍ദീപിന്റെ ഭര്‍ത്താവ് റാണ പരദീപിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിന് ശേഷം വിട്ടയച്ചിരുന്നു. അമന്‍ ആത്മഹത്യ ചെയ്തതാകാമെന്നാണ് റാണ പൊലീസിന് നല്‍കിയ മൊഴി.
കഴിഞ്ഞയാഴ്ച ഇന്ത്യന്‍ വംശജരായ രണ്ടു പേര്‍ ഓസ്‌ട്രേലിയയില്‍ വംശീയാക്രമണത്തിനു വിധേയരായി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഇരു രാജ്യങ്ങളിലും തമ്മിലുള്ള നയതന്ത്രബന്ധം വഷളായിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ത്യന്‍ യുവതി ദൂരൂഹ സാഹചര്യത്തില്‍ മരിച്ച വാര്‍ത്ത പുറത്തു വന്നിരിക്കുന്നത്.












Click it and Unblock the Notifications