കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎസിനെ വിറപ്പിച്ച കാമുകന്‍

  • By Super
Google Oneindia Malayalam News

Haisang Giang
ന്യൂയോര്‍ക്ക്: വെറുമൊരു കാമുകന് അമേരിക്കയെ പോലൊരു രാജ്യത്തെ സുരക്ഷാ ഉദ്യോഗസ്ഥരുടെ ഉറക്കം കെടുത്താന്‍ കഴിയുമോ? കഴിയുമെന്നാണ് കഴിഞ്ഞ ദിവസം നടന്ന ഒരു സംഭവത്തില്‍ നിന്നും മനസ്സിലാവുക.

വിമാനത്താവളത്തിലെ സുരക്ഷാ പരിശോധന മറികടന്ന് അധികൃതരെ മണിക്കൂറുകളോളം വെള്ളം കുടിപ്പിച്ച യുവാവ് വെറുമൊരു കാമുകനായിരുന്നുവെന്ന് വ്യക്തമായി. ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവിലാണ് പൊലീസ് ഇയാളെ അറസ്റ്റുചെയ്തത്.

ഹെയ്‌സങ്ജിയാങ് എന്ന ഇരുപത്തിയെട്ടുകാരനാണ് അറസ്റ്റിലായത്. വിമാനം കയറാന്‍ പോയ കാമുകിയ്ക്ക് ചുംബനം നല്‍കാന്‍ വേണ്ടിയാണത്രേ യുവാവ് സുരക്ഷാ മേഖലയിലെക്ക് ഇടിച്ചുകയറിയത്.

യുഎസിലെ ന്യൂവാക് വിമാനത്താവളത്തില്‍ ജനുവരി മൂന്നിനായിരുന്നു സംഭവം അരങ്ങേറിയത്. സുരക്ഷാ പാളിച്ചയുണ്ടായതിനെത്തുടര്‍ന്ന് ഇവിടെനിന്നുള്ള വിമാനസര്‍വ്വീസുകളെല്ലാം താളംതെറ്റിയിരുന്നു.

പരിശോധന കഴിഞ്ഞ യാത്രക്കാരുടെ ഇടയിലേയ്ക്ക് പരിശോധന കഴിയാത്ത ഒരാള്‍ കയറിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ക്ക് മനസ്സിലായി. എന്നാല്‍ അതാരാണെന്ന് കണ്ടെത്താന്‍ പറ്റിയില്ല. നാലുപാടുനിന്നും ഭീകരഭീഷണിയുള്ളതിനെത്തുടര്‍ന്ന് പരിശോധനകള്‍ കര്‍ശനമാക്കിയ സാഹചര്യത്തിലായിരുന്നു ഈ സംഭവം.

വിമാനങ്ങള്‍ തടഞ്ഞിട്ട് മുഴുവന്‍ യാത്രക്കാരെയും വീണ്ടും പരിശോധിച്ചു. 1600 യാത്രക്കാരാണ് ആറു മണിക്കൂറോളം വിമാനത്താവളത്തില്‍ കുടുങ്ങിയത്. വിമാനത്താവളത്തില്‍ സ്ഥാപിച്ച ക്ലോസ്ഡ് സര്‍ക്യൂട്ട് ടിവിയില്‍ ഇയാളുടെ രൂപം വ്യക്തമായിരുന്നില്ല.

പിന്നീട് ഒരു സ്വകാര്യ വിമാനക്കമ്പനിയുടെ വീഡിയോ ടേപ്പില്‍ നിന്നാണ് ഇയാളെ തിരിച്ചറിഞ്ഞത്. സുരക്ഷാഭടന്‍ മാറിയ സമയത്ത് യവാവ് അകത്തുകയറി യാത്രക്കാരിയെ ചുംബിക്കുന്നതും കൈപിടിച്ച് അവരെ വിമാനത്തിനടുത്തേയ്ക്ക് കൊണ്ടുപോകുന്നതും വീഡിയോയില്‍ വ്യക്തമായിരുന്നു.

ന്യൂജേഴ്‌സിലെ താമസസ്ഥലത്തുനിന്നും കഴിഞ്ഞ ദിവസമാണ് യുവാവിനെ പിടികൂടിയത്. ചൈനയില്‍ നിന്നുള്ള ഇയാള്‍ റട്‌ജേഴ്‌സ് സര്‍വ്വകലാശാലയില്‍ ബിരുദ വിദ്യാര്‍ത്ഥിയാണ്.

നിയമം ലംഘിച്ച യുവാവിന് 30 ദിവസം വരെ ജയില്‍ ശിക്ഷ ലഭിക്കാനിടയുണ്ട്. എന്തായാലും തങ്ങളെ വിറപ്പിച്ചത് ഒരു തീവ്രവാദിയല്ല വെറുമൊരു കാമുകനാണല്ലോയെന്ന ആശ്വാസത്തിലാണ് അധികൃതരിപ്പോള്‍.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X