ശരീരഭാരം: എയര്‍ഹോസ്റ്റസ് നിയമയുദ്ധത്തില്‍

സംഗീത ഗാര്‍ബിനെയാണ് തടികൂടിയതിനെത്തുര്‍ന്ന് പിരിച്ചുവിട്ടത്. 2009ല്‍ ശരീരഭാരം കൂടിയതിനെത്തുടര്‍ന്ന് 10 എയര്‍ഹോസ്റ്റസുമാരെ എയര്‍ഇന്ത്യ പിരിച്ചുവിടാന്‍ തീരുമാനിച്ചിരുന്നു. അക്കൂട്ടത്തില്‍ സംഗീതയുമുണ്ടായിരുന്നു.
എന്നാല്‍ അന്ന് തന്നെ പിരിച്ചുവിടുന്ന നടപടി മൗലികാവശ ലംഘനമാണെന്ന് കാണിച്ച് സംഗീത കോടതിയെ സമീപിയ്ക്കുകയായിരുന്നു. തിങ്കളാഴ്ച ഇതുസംബന്ധിച്ച് ദില്ലി ഹൈക്കോടതി ഇന്ത്യന്‍ എയര്‍ലൈന്‍സിന് നോട്ടീസ് നല്‍കി.
എയര്‍ലൈന്‍ മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് പ്രാകാരം സംഗീതയുടെ ശരീരഭാരം ഇന്ത്യന്‍ എയര്‍ലൈന്‍സ് അനുവദിക്കുന്നതിലും കൂടുതലാണെന്നാണ് അധികൃതരുടെ വാദം.
ശരീരഭാരം കൂടാതെ നോക്കണമെന്നും അതല്ല അനുവദിച്ചതിലേറെ ശരീരഭാരം കൂടുകയാണെങ്കില്‍ ജോലിയില്‍ നിന്നും പിരിച്ചുവിടുമെന്ന് തൊഴില്‍ നല്‍കുമ്പോള്‍ത്തന്നെ വ്യക്തമാക്കിയതാണെന്നും എയര്‍ഇന്ത്യ അധികൃതര്‍ പറയുന്നു.
ഇതുസംബന്ധിച്ച് ജനുവരി 22ന് ഇന്ത്യന്‍ എയര്‍ലൈന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുമെന്നാണ് അറിയുന്നത്.












Click it and Unblock the Notifications