ദില്ലിയില്‍ നഴ്സുമാര്‍ സമരം ശക്തമാക്കി

നോയ്ഡയിലെ സ്വകാര്യ മാനേജ്മെന്റ് ആസ്പത്രികളിലെ സമരത്തിന് നേതൃത്വം നല്‍കിയ നഴ്‌സുമാര്‍ക്ക് മര്‍ദ്ദനമേറ്റതിനെ തുടര്‍ന്നാണ് സമരം ശക്തമാക്കിയത്.
സേവന-വേതന വ്യവസ്ഥകള്‍ പുതുക്കി നിശ്ചയിക്കണമെന്നും വളരെ പരിമിതമായ സൗകര്യങ്ങളാണ് ജീവനക്കാര്‍ക്ക് നല്‍കുന്നതെന്നും കാണിച്ചാണ് നഴ്സുമാര്‍ സമരത്തിനൊരുങ്ങിയത്.
എന്നാല്‍ മാനേജ്‌മെന്റുകളുമായി പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് തിരികെ വരുമ്പോള്‍ സെക്യൂരിറ്റി ജീവനക്കാരെ ഉപയോഗിച്ച് മാനേജ്മെന്റ് തങ്ങളെ മര്‍ദ്ദിക്കുകയായിരുന്നെന്ന് നഴ്‌സുമാര്‍ ആരോപിക്കുന്നു.
മൂന്ന് പേര്‍ക്കാണ് പരിക്കേറ്റത്. സമരം തുടങ്ങുന്നതിന് 14 ദിവസം മുന്പ് അധികൃതര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നുവെന്നും എന്നാല്‍ അവര്‍ നടപടികളൊന്നും സ്വീകരിച്ചില്ലെന്നും നഴ്സുമാര്‍ പരാതിപ്പെടുന്നു.












Click it and Unblock the Notifications