Get Updates
Get notified of breaking news, exclusive insights, and must-see stories!

സമരം നടത്തുന്ന മലയാളി നഴ്സുമാരെ ആക്രമിച്ചു

Nurses
ദില്ലി: നോയിഡയിലെ സ്വകാര്യ ആശുപത്രിയില്‍ സമരം നടത്തിയ മലയാളി നഴ്‌സുമാര്‍ക്കു നേരെ ആക്രമണം.

മാനേജ്‌മെന്റിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ഗുണ്ടകളാണ്‌ നഴ്സുമാരെ ആക്രമിച്ചതെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.

മൂന്ന് നഴ്‌സുമാര്‍ക്ക്‌ ആക്രമണത്തില്‍ പരുക്കേറ്റു. മാനേജ്‌മെന്റ്‌ പ്രതിനിധകളുമായി ചര്‍ച്ച നടത്തിയ ശേഷം തിരിച്ചുവരികയായിരുന്ന ഇവരെ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാര്‍ ആക്രമിക്കുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ എട്ടുമണിയോടെയായിരുന്നു സംഭവം.

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ നഴ്‌സുമാര്‍ ഇവിടെ സമരം നടത്തിവരികയായിരുന്നു. സമരം പൊളിക്കുന്നതിനായി മാനേജ്‌മെന്റ്‌ നഴ്‌സുമാരെ ഹോസ്‌റ്റലില്‍ നിന്ന്‌ പുറത്താക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ കൈക്കൊണ്ടിരുന്നു.

സമരം തുടങ്ങുന്നതിന് 14 ദിവസം മുന്പുതന്നെ സമരസമിതി മാനേജ്മെന്റിന് നോട്ടീസ് നല്‍കിയിരുന്നുവത്രേ. എങ്കിലും അവര്‍ നടപടികളില്‍ സ്വീരിക്കാന്‍ തയ്യാറായില്ല.

ശംബള വര്‍ധനയുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ആവശ്യപ്പെട്ട് നാല് മെട്രോ ആശുപത്രികളിലും നഴ്സുമാര്‍ സമരത്തിലാണ്. അഞ്ഞൂറോളം പേരാണ് സമരത്തില്‍ പങ്കെടുക്കുന്നത്.

പ്രശ്നപരിഹാരത്തിനായി ദില്ലി മുഖ്യമന്ത്രി ഷീല ദീക്ഷിതും കേരള മുഖ്യമന്ത്ര വിഎസ് അച്യുതാനന്ദനും ഇടപെട്ടിരുന്നുവെങ്കിലും കാര്യമുണ്ടായില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+