മുല്ലപ്പെരിയാര്‍: പിടി തോമസ് കക്ഷിചേരുന്നു

കേരള സര്‍ക്കാരിനു വേണ്ടി ഹാജരാകേണ്ടിയിരുന്ന സീനിയര്‍ അഭിഭാഷകന്‍ കേസ് പരിഗണിയ്ക്കുന്പോള്‍ സുപ്രീംകോടതിയില്‍ ഹാജരായില്ലെന്നതാണ് കേസില്‍ ഇപ്പോള്‍ കക്ഷിചേരാന്‍ പ്രേരിപ്പിച്ചതെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സുപ്രീംകോടതിയില്‍ അഞ്ചംഗഭരണഘടനാ ബെഞ്ചിനു മുമ്പാകെ മുല്ലപ്പെരിയാര്‍ സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുന്ന അവസരം എന്ന നിലയിലും ഇടുക്കി എം.പി എന്ന നിലയിലും ജനങ്ങളുടെ ഭാഗത്തുനിന്ന് അഭിപ്രായം പറയുകയാണ് ലക്ഷ്യം.
കേസിന്റെ നടത്തിപ്പിനു വേണ്ട പ്രാഥമിക ചെലവുകള്‍ എം.പി എന്ന നിലയില്‍ താന്‍ വഹിക്കും- തോമസ് പറഞ്ഞു.
കേരളത്തിന്റെ മാത്രമല്ല തമിഴ്‌നാടിന്റെ താത്‌പര്യം സംരക്ഷിക്കാനും മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ഇപ്പോഴത്തെ അണക്കെട്ടിന് എന്തെങ്കിലും സംഭവിച്ചാല്‍ തമിഴ്‌നാട് വെള്ളത്തിന് വേണ്ടി ബുദ്ധിമുട്ടം. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരള, തമിഴ്‌നാട് സര്‍ക്കാരുകള്‍ മനസ്സുതുറന്ന് നയം വ്യക്തമാക്കണം. -അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications