സൊറാബുദ്ദീന്‍ ഷേയ്ക്ക് കേസ് അന്വേഷണം സി.ബി.ഐക്ക്

സൊറാബുദ്ദീന്റെ സഹോദരന്‍ റുവാഹുദ്ദീന്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി. 2005 നവംബറില്‍ ഗുജറാത്തില്‍ നടന്ന ഏറ്റമുട്ടലില്‍ സൊറാബുദ്ദീന്‍ ഷേയ്ക്കും ഭാര്യയും കൊല്ലപ്പെട്ടുവെന്നായിരുന്നു ഗുജറാത്ത് പൊലീസിന്റെ വിശദീകരണം. എന്നാല്‍ നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്ന് ആരോപണം ഉയര്‍ന്നപ്പോള്‍ കേസ് സംസ്ഥാന ഏജന്‍സികള്‍ അന്വേഷിച്ചാല്‍ മതിയെന്ന നിലപാടാണ് ഗുജറാത്ത് സര്‍ക്കാര്‍ സ്വീകരിച്ചത്. എന്നാല്‍ ഈ വാദം തള്ളിക്കളഞ്ഞാണ് സുപ്രിംകോടതി കേസി സി.ബി.ഐയെ ഏല്‍പ്പിയ്ക്കുന്നതിന് തീരുമാനിച്ചത്.
തീവ്രവാദികളായ സൊറാബുദ്ദീനേയും ഭാര്യയേയും തീവ്രവിരുദ്ധ സ്‌ക്വാഡുമായുള്ള ഏറ്റുമുട്ടലില്‍ വധിച്ചുവെന്നതായിരുന്നു ഗുജറാത്ത് പോലീസ് പുറംലോകത്തെ അറിയിച്ചിരുന്നത്. 54 കേസില്‍ സൊഹ്‌റാബുദ്ദീന്‍ പ്രതിയാണെന്നും അവര്‍ ആരോപിച്ചിരുന്നു. എന്നാല്‍ സുപ്രീം കോടതിയില്‍ പൊതു താല്പര്യ ഹര്‍ജിയിലൂടെയാണ് ഇത് വ്യാജ ഏറ്റുമട്ടലായിരുന്നുവെന്ന വിവരം പുറത്തുവന്നത്.
സംസ്ഥാന പൊലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്ന് സുപ്രീംകോടതി നിയമിച്ച അമിക്വസ്‌ക്യൂരി നിരക്ഷിച്ചതിനെ തുടര്‍ന്നാണ് കേസ് സിബിഐയ്ക്കു കൈമാറാന്‍ തീരുമാനിച്ചത്.












Click it and Unblock the Notifications