Get Updates
Get notified of breaking news, exclusive insights, and must-see stories!

മുരളിയ്ക്ക് തടസ്സം അച്ചടക്കനടപടി: ഉമ്മന്‍ചാണ്ടി

Ommen Chandy
പാലക്കാട്: പാര്‍ട്ടിയിലുണ്ടായിരുന്ന കാലത്ത് അച്ചടക്കം ലംഘിച്ചതിന് എഐസിസി കൈക്കൊണ്ട അച്ചടക്ക നടപടിയാണ് മുരളീധരന് കോണ്‍ഗ്രസിലേയ്ക്ക് മടങ്ങിവരാന്‍ തടസമുണ്ടാക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി.

മുരളിയെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് കരുണാകരന്‍ നല്‍കിയ കത്ത് തിങ്കളാഴ്ചവരെ കെപിസിസിയ്ക്ക് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഉമ്മന്‍ ചാണ്ടി

മുരളിയ്ക്ക് കോണ്‍ഗ്രസിലേക്ക് മടങ്ങി വരണമെങ്കില്‍ ശിക്ഷാ നടപടി പിന്‍വലിക്കേണ്ടതുണ്ട്. കരുണാകരന്റെ കത്ത് കിട്ടിയാലുടന്‍ കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയുമായി ആലോചിച്ച് തീരുമാനം എടുക്കും- അദ്ദേഹം പറഞ്ഞു.

സക്കറിയക്കെതിരെയുള്ള കൈയേറ്റ ശ്രമത്തെ ന്യായീകരിക്കുന്ന പിണറായി വിജയന്റെ സമീപനം നീതിബോധമുള്ളവരെ ഞെട്ടിക്കുന്ന ഒന്നാണെന്ന് ഉമ്മന്‍ ചാണ്ടി അഭിപ്രായപ്പെട്ടു.

ഇതിനുമുമ്പൊക്കെ എഴുത്തുകാരെ മാനസികമായിട്ടാണ് പീഡിപ്പിച്ചിരുന്നതെന്നും ഇപ്പോള്‍ അത് ശാരീരിക പീഡനമായി മാറിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+