ഉണ്ണിത്താന്റെ ഹര്‍ജി ഹൈക്കോടതി പരിഗണിക്കുന്നു

എല്ലാ വെള്ളിയാഴ്ചകളിലും അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരാകണം, ജാമ്യ കാലാവധി തീരുംവരെ സംസ്ഥാനം വിട്ടുപോകരുത് എന്നീ വ്യവസ്ഥകളോടെയാണ് മഞ്ചേരി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉണ്ണിത്താന് ജാമ്യം അനുവദിച്ചത്. കൂടാതെ ഇരുപത്തിയയ്യായിരം രൂപ വീതമുളള രണ്ട് ആള്‍ ജാമ്യവും ഉണ്ടായിരുന്നു.
ആദ്യത്തെ രണ്ട് ജാമ്യ വ്യവസ്ഥകളില്‍ ഇളവ് തേടിയാണ് ഉണ്ണിത്താന്‍ ഹൈക്കോടതിയെ സമീപിച്ചത്. കഴിഞ്ഞമാസം ഇരുപതിന് അര്‍ദ്ധരാത്രിയിലാമ് മഞ്ചേരി ഇരുപത്തിരണ്ടാം മൈലില്‍ നാട്ടുകാര്‍ വീടുവളഞ്ഞ് രാജ്‌മോഹന്‍ ഉണ്ണിത്താനെയും യുവതിയെയും പിടികൂടിയത്. കേസ് രാഷ്ട്രീയ പ്രേരിതമാണന്നും തന്റെ രാഷ്ട്രീയ ഭാവി നശിപ്പിക്കാനുള്ള തന്ത്രമാണന്നും ഉണ്ണിത്താന്‍ ആരോപിച്ചിരുന്നു.












Click it and Unblock the Notifications