കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിടികിട്ടാപ്പുള്ളികളുടെ വിവരങ്ങള്‍ കൈമാറും

  • By Staff
Google Oneindia Malayalam News

Kerala, Karnataka police plan coordination
കണ്ണൂര്‍: വിവിധ കേസുകളില്‍പ്പെട്ട് ഒളിവില്‍ കഴിയുന്നവരുടെ ഫോട്ടോകള്‍ അടക്കമുള്ള വിവരങ്ങള്‍ കൈമാറാന്‍ കണ്ണൂരില്‍ നടന്ന കേരള-കര്‍ണാടക സംസ്ഥാനങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ തീരുമാനമായി.

തീവ്രവാദ കേസുകളില്‍ യോജിച്ച് പ്രവര്‍ത്തിക്കാന്‍ ഇരുവിഭാഗവും ധാരണയിലെത്തിയിട്ടുണ്ട്. തീവ്രവാദ കേസുകളില്‍ അന്വേഷണത്തിന് സംയുക്ത സംഘത്തെ നിയോഗിക്കുന്ന കാര്യവും യോഗം ചര്‍ച്ച ചെയ്തു. ഇക്കാര്യത്തില്‍ തീരുമാനമായില്ല.

കേസുകളുടെ അന്വേഷണം ഫലപ്രദമാക്കാന്‍ ഇരുസംസ്ഥാനങ്ങളിലും ലെയ്‌സന്‍ ഓഫീസുകള്‍ ആരംഭിയ്ക്കും. മംഗലാപുരം എസ്്പിയുടെ ഓഫീസിലായിരിക്കും കേരളത്തിന്റെ ലെയ്‌സന്‍ ഓഫീസ്. കര്‍ണാടകയുടെ ഓഫീസ് കണ്ണൂരോ കാസര്‍കോട്ടോ ആയിരിക്കും. അതിര്‍ത്തി കേന്ദ്രീകരിച്ച് നടക്കുന്ന കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള തടസ്സങ്ങള്‍ ലെയ്‌സന്‍ ഓഫീസുകള്‍ ആരംഭിയ്ക്കുന്നതോടെ ഇല്ലാതാകുമെന്നാണ് പ്രതീക്ഷ.

അടുത്ത സംയുക്ത ഉന്നതതല യോഗം കര്‍ണാടകയില്‍ ചേരാനും തീരുമാനമായിട്ടുണ്ട്. മാവോയിസ്‌ററ് ഭീഷണിയും യോഗം ചര്‍ച്ച ചെയ്തു. കണ്ണൂര്‍ ഐ.ജി ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ കണ്ണൂര്‍, മൈസൂര്‍, മംഗലാപുരം മേഖലാ ഐ.ജിമാരുടേ നേതൃത്വത്തിലാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്ന് തീവ്രവാദം ഉള്‍പ്പെടെയുളള ക്രിമിനല്‍ കേസുകള്‍ വിലയിരുത്തിയത്.

മംഗലാപുരം ഐജി ഗോപാല്‍ ഹൊസൂര്‍, ഐജി ടോമിന്‍ തച്ചങ്കരി, മൈസൂര്‍ ഐജി എന്നിവരും ഉന്നത പോലീസ് ഉദ്യോഗസ്ഥരും പങ്കെടുത്തു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X