Get Updates
Get notified of breaking news, exclusive insights, and must-see stories!

പിണറായിക്ക് ഫാസിസ്റ്റിന്റെ ശബ്ദം: സക്കറിയ

Zacharia
കൊച്ചി: സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് ശക്തമായ മറുപടിയുമായി സാഹിത്യകാരന്‍ സക്കറിയ രംഗത്ത്.

സിപിഎമ്മിനെ മതത്തോടും നേതാക്കളെ ദൈവത്തോടും താരതമ്യം ചെയ്യുകയാണ് പിണറായി ചെയ്തതെന്ന് സക്കറിയ ചൂണ്ടിക്കാട്ടി.

സദസ്സിന് ഇഷ്ടപ്പെടുന്ന തരത്തില്‍ പ്രസംഗിക്കണമെന്ന് പറയുന്നത് കാപട്യമാണ്. ഇഷ്ടമില്ലാത്തത് പറഞ്ഞാല്‍ നിശബ്ദനാക്കുമെന്നാണ് പിണറായിയുടെ പ്രസംഗത്തിന്റെ ധ്വനി.

അപകടകരമായ ഫാസിസത്തിന്റെ ഇരുമ്പുമറ വരുന്നതിന്റെ സൂചനയാണ് പിണറായിയുടെ പ്രസംഗം. തലശ്ശേരിയിലും കണ്ണൂരും പാര്‍ട്ടിയെ വിമര്‍ശിച്ചാല്‍ അവര്‍ക്ക് പരിക്കേല്‍ക്കുമെന്ന രീതിയില്‍ പറയുന്നത് രാഷ് ടീയ അഹങ്കാരത്തിന്റെ ലക്ഷണമാണ്- സക്കറിയ പറഞ്ഞു.

ശംഖുമുഖത്ത് തിങ്കളാഴ്ച ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന്റെ സമാപനവേദിയിലാണ് പിണറായി സക്കറിയെ വിമര്‍ശിച്ചത്.

പ്രസംഗിക്കുന്നയാള്‍ സ്‌ഥലവും വേദിയും നോക്കി പ്രസംഗിക്കണമെന്നായിരുന്നു പിണറായി സക്കറിയ സംഭവം പറയുന്നതിനിടെ നിര്‍ദ്ദേശിച്ചത്.

ഇതിനിടെ ഡിവൈഎഫ്ഐ തെമ്മാടി വര്‍ഗമായി അധപതിച്ചെന്ന് സിഎംപി നേതാവ്‌ എം.വി രാഘവന്‍ പറഞ്ഞു.

ഡിവൈഎഫ്‌ഐ എന്തു ചെയ്താലും പിണറായി വിജയന്‍ അതിനെ ന്യായീകരിക്കുകയാണ്‌. പാര്‍ട്ടി അംഗങ്ങള്‍ക്ക്‌ മതവിശ്വാസം ആകാമെന്ന്‌ പറയുന്ന പിണറായി വിജയന്‍ കേന്ദ്രകമ്മിറ്റി അംഗീകരിച്ച തെറ്റുതിരുത്തല്‍ രേഖയെ തള്ളിപ്പറയണം.

സിപിഎമ്മില്‍ പിണറായി വിജയനാണോ പോളിറ്റ്‌ ബ്യൂറോ ആണോ വലുതെന്ന്‌ വ്യക്‌തമാക്കണമെന്നും രാഘവന്‍ ആവശ്യപ്പെട്ടു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+