ബജറ്റില്‍ ഉത്തേജന പാക്കേജ് ഉണ്ടാകില്ല: ഐസക്

അടുത്ത ബജറ്റില്‍ സാമ്പത്തിക ഉത്തേജക പാക്കേജ് ഉണ്ടായിരിക്കില്ലെന്നും അദ്ദേഹം അറിയിച്ചു. പതിമൂന്നാം ധനകാര്യ കമ്മീഷന്‍ സംസ്‌ഥാനത്തിന് അനുവദിച്ചിരിക്കുന്ന നികുതി വിഹിതം 2.34 ശതമാനം മാത്രമാണ്.
പന്ത്രണ്ടാം ധനകാര്യ കമ്മീഷനേക്കാള്‍ കുറവാണിത്. 2.67 ശതമാനമായിരുന്നു പന്ത്രണ്ടാം കമ്മീഷന്‍ അനുവദിച്ചിരുന്നത്. ഇതുമൂലം പ്രതിവര്‍ഷം ആയിരം കോടിയിലധികം രൂപയുടെ സാമ്പത്തിക ബാധ്യത കേരളത്തിന് ഉണ്ടാകും- അദ്ദേഹം ചൂണ്ടിക്കാട്ടി.
കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച ഉത്തേജക പാണ്‍ക്കേജ് ഫലപ്രദമായി നടപ്പിലാകുന്നത് അടുത്ത വര്‍ഷമായിരിക്കും. അതിനാലാണ് പുതിയ പാക്കേജ് പ്രഖ്യാപിക്കുന്നില്ലെന്ന് അറിയിച്ചതെന്ന് വ്യക്തമാക്കിയ മന്ത്രി കഴിഞ്ഞ വര്‍ഷത്തെ പാക്കേജുകള്‍ നടപ്പാക്കാനാണ് ഈ വര്‍ഷം ലക്ഷ്യമിടുന്നത്തെന്നും അറിയിച്ചു.
തിരുവനന്തപുരത്ത് നടന്ന പ്രീ-ബജറ്റ് ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.












Click it and Unblock the Notifications