കൊല്‍ക്കത്ത: ന്യൂമോണിയ ബാധയെ തുടര്‍ന്ന് കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുതിര്‍ന്ന സിപിഎം നേതാവ് ജ്യോതി ബസുവിന്റെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതി. അണുബാധയില്‍ കുറവുണ്ടെന്നും എന്നാല്‍ അദ്ദേഹം അപകട നിലയില്‍ തുടരുകയാണെന്ന് ആമ്‌റി ആശുപത്രി അധികൃതര്‍ ബുധനാഴ്ച രാവിലെ പുറപ്പെടുവിച്ച മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചു.
ശരീരത്തില്‍ ഹീമോഗ്ലോബിന്റെ അളവ് വര്‍ദ്ധിപ്പിയ്ക്കാനായി ഒരു യൂണിറ്റ് രക്തം നല്‍കിയതായും ആശുപത്രി എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ഡിഎന്‍ അഗര്‍വാള്‍ പറഞ്ഞു.
ഈ മാസം ഒന്നാം തീയതിയാണ് ജ്യോതി ബസുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യ നില തീര്‍ത്തും വഷളായതിനെ തുടര്‍ന്ന് ആറാം തീയതി വെന്റിലേറ്ററിലേക്കു മാറ്റുകയായിരുന്നു.