ക്രമക്കേട്- ആര്‍മി ചീഫ് നടപടിയെടുക്കും: ആന്റണി

ഇത് സംബന്ധിച്ചു സൈനിക മേധാവിയുടെ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമാണ് ലഭിച്ചതെന്നും അതിനാല്‍ ഇതിന്‍ മേല്‍ അഭിപ്രായം പറയുന്നില്ലെന്നും ആന്റണി പറഞ്ഞു. റിപ്പോര്‍ട്ട് പഠിച്ചുവരികയാണെന്നും അതിനു ശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും ആന്റണി വ്യക്തമാക്കി. ദില്ലിയില്‍ സിഐഐയുടെ പ്രതിരോധ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സൈനിക കേന്ദ്രത്തിനടുത്തു സ്ഥലം വാങ്ങാന്‍ എന്‍ഒസി നല്‍കിയതില്‍ ക്രമക്കേട് നടത്തിയെന്നതാണ് ലഫ്. ജനറല്‍മാരായ അവദേഷ് പ്രകാശ്, പികെ രഥ്, രമേഷ് ഹല്‍ഗാലി, മേജര്‍ ജനറല്‍ പി സെന്‍ എന്നീ സൈനിക ഉദ്യോഗസ്ഥര്‍ക്ക് എതിരെയുള്ള ആരോപണം.












Click it and Unblock the Notifications