ഡോക്ടര്‍മാരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തി

2010മുതല്‍ തന്നെ ഇത് പ്രാബല്യത്തില്‍ വരുമെന്ന് മന്ത്രിസഭായോഗതീരുമാനങ്ങള്‍ വിശദീകരിക്കവേ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ അറിയിച്ചു.
കരുനാഗപ്പള്ളി ടാങ്കര്‍ ദുരന്തത്തില്‍ നാശനഷ്ടം സംഭവിച്ച വീടുകള്‍ക്കും കടകള്‍ക്കും നല്‍കാനായി 50 ലക്ഷം രൂപ നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്.
ചൊവ്വാഴ്ച എരുമേലിയില്‍ ലോറി മറിഞ്ഞ് മരിച്ച അയ്യപ്പഭക്തരുടെ കുടുംബാംഗങ്ങള്‍ക്ക് അഞ്ചുലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കാന്‍ ദേവസ്വം ബോര്‍ഡിനോട് അഭ്യര്‍ത്ഥിയ്ക്കും.
അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയ്ക്ക് അംഗീകാരം നല്‍കണമെന്ന് കേന്ദ്രസര്‍ക്കാറിനോട് ആവശ്യപ്പെടും.
തമ്പാനൂര്‍ ബസ് ടെര്‍മിനല്‍ കോംപ്ലക്‌സ് നിര്‍മ്മാണത്തിന് 56 കോടി രൂപയുടെ പുതുക്കിയ ഭരണാനുമതി നല്‍കാനും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാനും യോഗത്തിര്‍ തീരുമാനമായിട്ടുണ്ട്.
ഇതുകൂടാതെ മാവേലിക്കര താലൂക്ക് ആശുപത്രിയല്‍ 31 തസ്തികകള്‍ കൂടുതലായി അനുവദിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.












Click it and Unblock the Notifications