പൂന്തുറ സിറാജിനെ കണ്ടിരുന്നു: ഉമ്മന്‍ ചാണ്ടി

സിറാജുമായി നടത്തിയത് പരസ്യമായ കൂടിക്കാഴ്ചയാണ്. ലേഖനത്തെക്കുറിച്ചുള്ള വിയോജിപ്പ് അറിയിക്കുന്നതിനായാണ് സിറാജ് എത്തിയത്. സ്ഥലത്ത് ബിജെപി നേതാക്കളും ഉണ്ടായിരുന്നതായി ഉമ്മന്‍ചാണ്ടി പറഞ്ഞു. പിഡിപിയോടുള്ള കോണ്‍ഗ്രസ് സമീപനത്തില്‍ ഒരു മാറ്റവും വന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പൂന്തുറ സിറാജുമായി പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി രഹസ്യ ചര്‍ച്ച നടത്തിയെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്‍ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഇതിന് മറുപടിയായാണ് താന്‍ പരസ്യമായ കൂടിക്കാഴ്ചയാണ് നടത്തിയതെന്ന് ഉമ്മന്‍ചാണ്ടി വിശദീകരിച്ചത്.
എന്തിന് വേണ്ടിയാണ് ഈ കൂടിക്കാഴ്ചയെന്ന് ഉമ്മന്‍ചാണ്ടി വെളിപ്പെടുത്തണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടിരുന്നു. പുതുപ്പള്ളിയില്‍ ഒരു ക്ഷേത്രത്തിലെ ചടങ്ങില്‍ ഉമ്മന്‍ ചാണ്ടി പങ്കെടുക്കുമ്പോഴായിരുന്നു സിറാജുമായി കൂടിക്കാഴ്ച നടത്തിയത്.












Click it and Unblock the Notifications