കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെന്നിത്തല ദുഖിക്കേണ്ടി വരും: ടിഎന്‍ പ്രതാപന്‍

  • By Staff
Google Oneindia Malayalam News

TN Prathapan
തൃശ്ശൂര്‍: തൃശ്ശൂരില്‍ കോണ്‍ഗ്രസ്സിനുണ്ടാകുന്ന അപചയത്തിന്റെ പൂര്‍ണ ഉത്തരവാദി കെപിസിസി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല ആയിരിക്കുമെന്ന്‌ ടി.എന് .പ്രതാപന്‍ എംഎല്‍എ.

തൃശ്ശൂരില്‍ കോണ്‍ഗ്രസ്സിന്റെ സംഘടനാപ്രവര്‍ത്തനത്തോട്‌ കെപിസിസി നേതൃത്വം സ്വീകരിച്ചിരിക്കുന്ന നിലപാടിന്റെ ഫലത്തില്‍ ദുഃഖിക്കേണ്ടിവരുമെന്നും കെ പിസിസി ഭാരവാഹികൂടിയായ പ്രതാപന്‍ മുന്നറിയിപ്പ് നല്‍കി ‌.

രമേശ്‌ ചെന്നിത്തലയ്‌ക്ക്‌ നല്‍കിയ കത്തിലാണ്‌ പാര്‍ട്ടിനേതൃത്വത്തിന്റെ നിലപാടിനെതിരെ ടി.എന്‍. പ്രതാപന്‍ ശക്തമായി പ്രതികരിച്ചിരിക്കുന്നത്‌. ജില്ലാ കോണ്‍ഗ്രസ്‌ കമ്മിറ്റിക്ക്‌ ഒരു അധ്യക്ഷനെ കണ്ടെത്തുന്നതില്‍ കെപിസിസി നേതൃത്വം കൈക്കൊള്ളുന്ന നിലപാടിനെ എതിര്‍ക്കുന്നതാണ് പ്രതാപന്റെ കത്ത്

തൃശ്ശൂര്‍ ജില്ലയില്‍ കോണ്‍ഗ്രസ്സിന്റെ സ്ഥിതി വളരെ ദയനീയാവസ്ഥയിലേക്കാണ്‌ നീങ്ങുന്നതെന്നും. അടിയന്തരമായി നടപടികള്‍ കൈക്കൊണ്ടില്ലെങ്കില്‍ ദുഃഖിക്കേണ്ടിവരുമെന്നും കത്തില്‍ പറയുന്നു.

തേറമ്പില്‍ രാമകൃഷ്‌ണന്‍ എംഎല്‍എ ജില്ലാ കോണ്‍ഗ്രസ്‌ അധ്യക്ഷസ്ഥാനം രാജിവെച്ചശേഷം കെപിസിസി ഭാരവാഹിയായ സി.എന്‍ ബാലകൃഷ്‌ണനെയാണ്‌ ചുമതല ഏല്‌പിച്ചിരുന്നത്‌. എന്നാല്‍, മൃതദേഹ വിവാദത്തെത്തുടര്‍ന്ന്‌ അദ്ദേഹം ആ സ്ഥാനം ഒഴിഞ്ഞു. ആറുമാസമായി ജില്ലാ കോണ്‍ഗ്രസ്‌ അധ്യക്ഷസ്ഥാനം ഒഴിഞ്ഞുകിടക്കുന്നു.

പാലക്കാട്‌ ജില്ലയില്‍ ഡിസിസി പ്രസിഡന്റിന്റെ ഒഴിവുവന്നപ്പോള്‍ രണ്ടാമതൊന്ന്‌ ആലോചിക്കാതെ പുതിയ ഒരാളെ നിയമിച്ചു. എറണാകുളത്തും ആലപ്പുഴയിലും വൈസ്‌ പ്രസിഡന്റുമാരെ ചുമതല ഏല്‌പിച്ചു. എന്നാല്‍, തൃശ്ശൂരിന്റെ കാര്യത്തില്‍ എന്താണ്‌ പ്രശ്‌നം?പ്രതാപന്‍ ചോദിക്കുന്നു.

പ്രസിഡന്റ്‌ ഇല്ലാതായാല്‍ വൈസ്‌ പ്രസിഡന്റിന്‌ ചുമതല നല്‍കണം. അത്‌ കെപിസിസി പ്രസിഡന്റിന്റെ കര്‍ത്തവ്യമാണ്‌. എന്നാല്‍, തൃശ്ശൂരിന്റെ കാര്യത്തില്‍ താങ്കള്‍ അത്‌ ചെയ്യുന്നില്ല. ഇത്‌ മനഃപൂര്‍വ്വമാണ്‌. തൃശ്ശൂരിലെ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്നതാണിത്‌.

ഇത്‌ അംഗീകരിക്കാന്‍ കഴിയില്ല. ജില്ലയില്‍ കോണ്‍ഗ്രസ്‌ തകരും. കേരളത്തില്‍ യു.ഡി.എഫ്‌. ഭരിക്കണമെങ്കില്‍ തൃശ്ശൂരിന്റെ കോണ്‍ഗ്രസ്‌ എംഎല്‍എമാര്‍ നിര്‍ണായകമാണ്‌. ഈ സാഹചര്യത്തല്‍ മുതിര്‍ന്ന ജില്ലാ വൈസ്‌ പ്രസിഡന്റായ പി.എ. മാധവന്‌ പാര്‍ട്ടിയുടെ ചുമതല നല്‍കണം- കത്തില്‍ ആവശ്യപ്പെടുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X