സംവാദം കയ്യേറ്റത്തില്‍ മുങ്ങിപ്പോയി: സക്കറിയ

കയ്യേറ്റം ചെയ്ത സംഭവത്തില്‍ പരാതിയില്ലെന്ന് നേരത്തെ വ്യക്തമാക്കിയതാണ്. കേസ് കൊടുക്കാന്‍ ഞാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടുമില്ല. എന്നോട് ആലോചിക്കാതെയും പറയാതെയുമാണ് കേസ് കൊടുത്തിരിക്കുന്നത്. ഈ സംഭവുമായി ബന്ധപ്പെട്ട വിഷയം വഴി തിരിഞ്ഞുവോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു- ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് സക്കറിയ കേസെടുത്ത നടപടിയോട് ഇങ്ങനെ പ്രതികരിച്ചത്.
കേസെടുത്ത നടപടി ഒരു രാഷ്ട്രീയ തന്ത്രമാണോയെന്ന് സംശയം പ്രകടിപ്പിച്ച സക്കറിയ രാഷ്ട്രീയക്കാര്‍ക്ക് നൂറായിരം തന്ത്രങ്ങളുണ്ടാവുമെന്നുംആ തന്ത്രത്തിലൊന്നും തനിക്ക് താല്‍പ്പര്യമില്ലെന്നും വ്യക്തമാക്കി.
ഒരു സ്ത്രീയും പുരുഷനും ഒന്നിച്ച് സഞ്ചരിച്ചാല്‍, താമസിച്ചാല്‍ എന്താണ് വിഷയം എന്നത് സംബന്ധിച്ച് ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ ചര്‍ച്ചയാകാതെ കൈയേറ്റം വാര്‍ത്തയാകുന്നത് ചര്‍ച്ച വഴിതിരിച്ച് വിടാനാണ്. പയ്യന്നൂരില്‍ ഉണ്ടായ പ്രശ്നം ഞാന്‍ മറന്നതാണ്. കൈയേറ്റം അസഹിഷ്ണുതയുടെ ഫലമായുണ്ടായാതാണ്. പക്ഷേ ഞാന്‍ ഉയര്‍ത്തിയ സംവാദം കൈയേറ്റത്തിന്‍െറ വാര്‍ത്തയില്‍ മുങ്ങിപ്പോയി-സക്കറിയ പറഞ്ഞു
ഈ കേസുമായി ബന്ധപ്പെട്ട് പൊലീസ് എന്നെ സമീപിച്ചാല്‍ പരാതിക്കാരനോ പ്രതിയോ അല്ലാത്ത എന്നെ സമീപിച്ചിട്ട് എന്തു കാര്യമെന്നാവും ഞാന്‍ ചോദിക്കുകയെന്നും അദ്ദേഹം പറഞ്ഞു. പയ്യന്നൂരില്‍ വച്ച് ഒരു പരിപാടിയില്‍ പങ്കെടുത്ത് മടങ്ങവേ സക്കറിയയെ ഒരു സംഘമാളുകള്‍ കയ്യേറ്റം ചെയ്ത സംഭവത്തില്‍ പൊലീസ് കഴിഞ്ഞ ദിവസം കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
-
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
രാജീവ് ചന്ദ്രശേഖറിന്റെ പത്രിക തള്ളുമോ? പരാതിയുമായി കോണ്‍ഗ്രസ്, 'ആ സ്വത്ത് വെളിപ്പെടുത്തിയില്ല' -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
തിരുവല്ലയിൽ 'ചെകുത്താൻ' അങ്കത്തിന്! അജു അലക്സിന്റെ പത്രിക സ്വീകരിച്ചു; -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
സാങ്കേതിക പിഴവ്; ബിജെപി സീലിൽ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം










Click it and Unblock the Notifications