Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹെയ്ത്തിയില്‍ വന്‍ ഭൂചലനം; ഒട്ടേറെ മരണം

Thousands feared dead as huge earthquake
പോര്‍ട്ട് ഓ പ്രിന്‍സ്: കരീബിയന്‍ രാജ്യമായ ഹെയ്തിയിലുണ്ടായ വന്‍ ഭൂചലനത്തില്‍ നൂറ് കണക്കിന് പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. റിച്ചര്‍ സ്‌ക്കെയിലില്‍ 7.3 രേഖപ്പെടുത്തിയ ചലനത്തില്‍ തലസ്ഥാനമായ പോര്‍ട്ട് ഓ പ്രിന്‍സില്‍ വന്‍നാശനഷ്ടമാണുണ്ടായിരിക്കുന്നത്.

ഒരു മിനിറ്റോളം നീണ്ടു നിന്ന ചലനത്തില്‍ ഹെയ്ത്തി തലസ്ഥാനത്തെ പ്രസിഡന്‍ഷ്യല്‍ പാലസിനും യുഎന്‍ കെട്ടിടത്തിനും കേടുപാടുകളുണ്ടായതായി അമേരിക്കയിലെ ഹെയ്തി സ്ഥാനപതി റെയ്മണ്ട് അല്‍സിഡേ ജോസഫ് പറഞ്ഞു.

ഇന്ത്യന്‍ സമയം ബുധനാഴ്ച പുലര്‍ച്ചെ മൂന്നരയോടെയാണ് ഭൂചലനമുണ്ടായത്. റിച്ചര്‍ സ്‌ക്കെയിലിലില്‍ 5.9, 5.5 രേഖപ്പെടുത്തിയ രണ്ട് തുടര്‍ ഭൂചലനങ്ങള്‍ക്ക് പിന്നാലെ ഹെയ്റ്റിയില്‍ സൂനാമി മുന്നറിയിപ്പ് നല്‍കിയെങ്കിലും പിന്നീട് അത് പിന്‍വലിച്ചു.

ഒരു ആശുപത്രി ഉള്‍പ്പടെ ഒട്ടേറെ കെട്ടിടങ്ങളും വീടുകളും ഭൂചലനത്തില്‍ നിലംപൊത്തി. തകര്‍ന്ന് വീണ കെട്ടിടങ്ങള്‍ക്കിടയില്‍ ഒട്ടേറെ പേര്‍ കുടുങ്ങിക്കിടക്കുകയാണ്. ഇവരെ രക്ഷിയ്ക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിയ്ക്കുകയാണ്. ഇവിടെ വിന്യസിച്ചിരിക്കുന്ന യുഎന്‍ സേനയിലെ അംഗങ്ങള്‍ ഉള്‍പ്പെടെ ഇരുന്നൂറോളം ഇന്ത്യാക്കാര്‍ ഹെയ്ത്തിയിലുണ്ടെന്നാണ് കണക്കുകള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+