ഹരിദ്വാറില്‍ മഹാകുംഭ മേളക്ക് തുടക്കമായി
ഹരിദ്വാര്‍: ലോകത്ത് ഏറ്റവുമധികം തീര്‍ത്ഥാടകര്‍ എത്തുന്ന ഉത്സവാഘോഷമെന്ന് വിശേഷിപ്പിക്കപ്പെടുന്ന മഹാകുംഭമേളയ്ക്ക് ഹരിദ്വാറില്‍ തുടക്കമായി. മകരസംക്രാന്തി ദിനത്തില്‍ ഗംഗാനദിയില്‍ പുണ്യസ്നാം ചെയ്ത് പാപമുക്തി നേടാന്‍ പതിനായിരങ്ങളാണ് പ്രവഹിയ്ക്കുന്നത്.
മകര സംക്രാന്തിയും പൊങ്കലും ഉത്തരായനാരംഭവുമായ ദിനത്തിലാണ് കുംഭമേള ആരംഭിച്ചിരിയ്ക്കുന്നത്. നാലു മാസം നീണ്ടുനില്‍ക്കുന്ന മഹാകുംഭ മേളയില്‍ അഞ്ചു കോടിയിലേറെ തീര്‍ത്ഥാടകര്‍ എത്തുമെന്നാണ് കരുതുന്നത്.

12 വര്‍ഷത്തിലൊരിക്കല്‍ പൂര്‍ണകുംഭമേളയും ആറുവര്‍ഷത്തിലൊരിക്കല്‍ അര്ധകുംഭമേളയുമാണ് നടക്കാറുള്ളത്. ഹരിദ്വാറിലും പ്രയാഗിലും മാത്രമേ ആറു വര്‍ഷം കൂടുമ്പോള്‍ അര്‍ധ കുംഭമേള നടത്താറുള്ളൂ. പൂര്‍ണകുംഭമേള നാലു സ്ഥലങ്ങളിലാണ് നടത്തുക. മധ്യപ്രദേശിലെ പ്രയാഗിലും ഉജ്ജയിനിലും ഉത്തരാഖണ്ഡിലെ ഹരിദ്വാറിലും മഹാരാഷ്ട്രയിലെ നാസിക്കിലും. പ്രയാഗില്‍ ഗംഗയും യമുനയും പ്രത്യക്ഷത്തില്‍ കാണാനാവാത്ത സരസ്വതിയും സംഗമിക്കുന്ന സ്ഥാനത്താണ് കുംഭമേളയെന്ന പ്രത്യേകതയുണ്ട്.
ഉത്തരഖണ്ഡിലെ ബിജെപി സര്‍ക്കാര്‍ ഹരിദ്വാറിലെ മഹാകുംഭ മേളയ്ക്ക് വന്‍ സന്നാഹങ്ങളാണ് ഒരുക്കിയിരിക്കുന്നത്. മൂന്നുറു കോടി രൂപയാണ് ഇത്തവണത്തെ ഒരുക്കങ്ങള്‍ക്കായി ചെലവഴിച്ചിരിയ്ക്കുന്നത്.
ഗംഗാനദിയുടെ 14 കിലോമീറ്ററോളം ദൂരം തീര്‍ത്ഥാടകര്‍ക്ക് പുണ്യസ്നാനത്തിനായി സജ്ജമാക്കിയിട്ടുണ്ട്. തിരക്കൊഴിവാക്കാനായി 45 താല്‍ക്കാലിക പാലങ്ങള്‍ പണിതിട്ടുണ്ട്. വന്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളതായി അധികൃതര്‍ അറിയിച്ചു. 16,000 സുരക്ഷാ ഭടന്മാരെയാണ് ഇതിനായി നിയോഗിച്ചിരിയ്ക്കുന്നത്. നിരീക്ഷണത്തിനായി 100 ക്ലോസഡ് സര്‍ക്യൂട്ട് ടിവികളും സ്ഥാപിച്ചു.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications