കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹരിദ്വാറില്‍ മഹാകുംഭ മേളക്ക് തുടക്കമായി

  • By Staff
Google Oneindia Malayalam News

ഹരിദ്വാര്‍: ലോകത്ത് ഏറ്റവുമധികം തീര്‍ത്ഥാടകര്‍ എത്തുന്ന ഉത്സവാഘോഷമെന്ന് വിശേഷിപ്പിക്കപ്പെടുന്ന മഹാകുംഭമേളയ്ക്ക് ഹരിദ്വാറില്‍ തുടക്കമായി. മകരസംക്രാന്തി ദിനത്തില്‍ ഗംഗാനദിയില്‍ പുണ്യസ്‌നാം ചെയ്ത് പാപമുക്തി നേടാന്‍ പതിനായിരങ്ങളാണ് പ്രവഹിയ്ക്കുന്നത്.

മകര സംക്രാന്തിയും പൊങ്കലും ഉത്തരായനാരംഭവുമായ ദിനത്തിലാണ് കുംഭമേള ആരംഭിച്ചിരിയ്ക്കുന്നത്. നാലു മാസം നീണ്ടുനില്‍ക്കുന്ന മഹാകുംഭ മേളയില്‍ അഞ്ചു കോടിയിലേറെ തീര്‍ത്ഥാടകര്‍ എത്തുമെന്നാണ് കരുതുന്നത്.

Maha Kumbha Mela begins

12 വര്‍ഷത്തിലൊരിക്കല്‍ പൂര്‍ണകുംഭമേളയും ആറുവര്‍ഷത്തിലൊരിക്കല്‍ അര്‍ധകുംഭമേളയുമാണ് നടക്കാറുള്ളത്. ഹരിദ്വാറിലും പ്രയാഗിലും മാത്രമേ ആറു വര്‍ഷം കൂടുമ്പോള്‍ അര്‍ധ കുംഭമേള നടത്താറുള്ളൂ. പൂര്‍ണകുംഭമേള നാലു സ്ഥലങ്ങളിലാണ് നടത്തുക. മധ്യപ്രദേശിലെ പ്രയാഗിലും ഉജ്ജയിനിലും ഉത്തരാഖണ്ഡിലെ ഹരിദ്വാറിലും മഹാരാഷ്ട്രയിലെ നാസിക്കിലും. പ്രയാഗില്‍ ഗംഗയും യമുനയും പ്രത്യക്ഷത്തില്‍ കാണാനാവാത്ത സരസ്വതിയും സംഗമിക്കുന്ന സ്ഥാനത്താണ് കുംഭമേളയെന്ന പ്രത്യേകതയുണ്ട്.

ഉത്തരഖണ്ഡിലെ ബിജെപി സര്‍ക്കാര്‍ ഹരിദ്വാറിലെ മഹാകുംഭ മേളയ്ക്ക് വന്‍ സന്നാഹങ്ങളാണ് ഒരുക്കിയിരിക്കുന്നത്. മൂന്നുറു കോടി രൂപയാണ് ഇത്തവണത്തെ ഒരുക്കങ്ങള്‍ക്കായി ചെലവഴിച്ചിരിയ്ക്കുന്നത്.

ഗംഗാനദിയുടെ 14 കിലോമീറ്ററോളം ദൂരം തീര്‍ത്ഥാടകര്‍ക്ക് പുണ്യസ്‌നാനത്തിനായി സജ്ജമാക്കിയിട്ടുണ്ട്. തിരക്കൊഴിവാക്കാനായി 45 താല്‍ക്കാലിക പാലങ്ങള്‍ പണിതിട്ടുണ്ട്. വന്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളതായി അധികൃതര്‍ അറിയിച്ചു. 16,000 സുരക്ഷാ ഭടന്മാരെയാണ് ഇതിനായി നിയോഗിച്ചിരിയ്ക്കുന്നത്. നിരീക്ഷണത്തിനായി 100 ക്ലോസഡ് സര്‍ക്യൂട്ട് ടിവികളും സ്ഥാപിച്ചു.

English summary
Kumbh Mela, Ganga, Pilgrims, Haridwar, Makar Sakranti, കുംഭ മേള, ഹരിദ്വാര്‍, മകരസംക്രാന്തി, തീര്‍ത്ഥാടകര്‍, ഗംഗ
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X