തിരക്ക് ശബരിമലയില്‍ 60 പേര്‍ക്ക് പരിക്ക്

പ്രതീക്ഷകള്‍ക്കപ്പുറമായിരുന്നു ബുധനാഴ്ച തീര്‍ഥാടകരുടെ ഒഴുക്ക്. വടക്കേനടയിലേക്കുള്ള ക്യൂവില്‍ കയറിപ്പറ്റാനുള്ള ഭക്തരുടെ തിരക്ക് നിയന്ത്രണാതീതമായി. പെട്ടെന്നുണ്ടായ തിരക്കില്‍ തീര്‍ഥാടകര്‍ ഞെരിഞ്ഞമര്‍ന്നു.വടംകെട്ടിയുംമറ്റും പോലീസും ദ്രുതകര്‍മ്മസേനയും ദുരന്തനിവാരണസേനയും ഏറെ പണിപ്പെട്ടാണ് തിരക്ക് നിയന്ത്രിച്ചത്.
പതിനഞ്ചു മണിക്കൂറിലേറെ ക്യൂ നിന്നശേഷമാണു ഭക്തര്‍ക്ക് അയ്യപ്പ ദര്‍ശനം സാധ്യമായത്. മകര ജ്യോതി ദര്‍ശനത്തിനായി പാണ്ടിത്താവളം, പുല്‍മേട്, തിരുവാഭരണപാതയുടെ ഇരുവശങ്ങള്‍ എന്നിവടങ്ങളില്‍ ഭക്തര്‍ സ്ഥലം പിടിച്ചിട്ടുണ്ട്. തിരക്കിനെത്തുടര്‍ന്നു പമ്പയിലേക്കുള്ള വാഹനങ്ങള്‍ വഴിയില്‍ നിയന്ത്രിയ്ക്കുന്നുണ്ട്.












Click it and Unblock the Notifications