കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാര്‍ട്ടി മതവിശ്വാസത്തിനെതിരല്ല: കാരാട്ട്

  • By Staff
Google Oneindia Malayalam News

Prakash Karat
തിരുവനന്തപുരം: കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മതവിശ്വാസമോ ആചാരമോ ഉപേക്ഷിയ്ക്കാന്‍ പാര്‍ട്ടി അംഗങ്ങളോട് ആവശ്യപ്പെടുന്നില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. വിശ്വാസത്തിനെയല്ല മറിച്ച് വര്‍ഗീയതയെയാണ് പാര്‍ട്ടി എതിര്‍ക്കുന്നതെന്നും കാരാട്ട് വ്യക്തമാക്കി. സിപിഎം മുഖപത്രമായ ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തിലാണ് കാരാട്ട് നയം വ്യക്തമാക്കിയത്.

മതാനുഷ്ഠാനങ്ങള്‍ സ്വയം നടത്തരുതെന്നുമുള്ള രേഖയിലെ നിര്‍ദേശം പ്രമുഖരായ പാര്‍ട്ടി നേതാക്കള്‍ക്കും ജനപ്രതിനിധികള്‍ക്കും മാത്രം ബാധകമാണ്. ഏതെങ്കിലും മതത്തെ എതിര്‍ക്കുകയെന്നത് പാര്‍ട്ടിയുടെ നയമല്ല. സിപിഎമ്മില്‍ ചേരാന്‍ മതവിശ്വാസങ്ങള്‍ ഒരിക്കലും തടസവുമല്ല.

മതവിശ്വാസികള്‍ പാര്‍ട്ടിയില്‍ ചേരുന്നതോ മതവിശ്വാസം വച്ചു പുലര്‍ത്തുന്നതോ തടയില്ല. അവര്‍ സ്വന്തം വിശ്വാസത്തില്‍ തുടരുമ്പോള്‍ തന്നെ മതനിരപേക്ഷ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയും ഭരണകൂടത്തിന്റെ കാര്യങ്ങളില്‍ മതം നുഴഞ്ഞു കയറുന്നത് തടയുകയും ചെയ്യണം. സംസ്ഥാന ജില്ലഏരിയ കമ്മിറ്റിയംഗങ്ങള്‍, ജനപ്രതിനിധികള്‍ എന്നിവര്‍ വ്യക്തിപരമായി മതചടങ്ങുകള്‍ സംഘടിപ്പിക്കുകയോ അതിനെ പ്രോത്സാഹിപ്പിക്കുയോ ചെയ്യരുത്. മറ്റുള്ളവര്‍ സംഘടിപ്പിക്കുന്ന മതപരവും സാമൂഹികപരവുമായ ചടങ്ങുകളില്‍ ഇവര്‍ക്കു പങ്കെടുക്കാം.

തെറ്റു തിരുത്തല്‍ രേഖയിലെ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടി പാര്‍ട്ടി മതവിശ്വാസത്തിനും വിശ്വാസികള്‍ക്കും എതിരാണെന്നു വ്യാഖ്യാനിക്കേണ്ടെന്നും ലേഖനം പറയുന്നു.

ആര്‍ഭാട ജീവിതം, ആര്‍ഭാടം നിറഞ്ഞ വിവാഹം, സ്ത്രീധനം തുടങ്ങിയവ ഉപേക്ഷിക്കണം. പാര്‍ട്ടി നേതാക്കള്‍ പരസ്യമായി ഒന്നു പറയുകയും വ്യക്തിപരമായി മറ്റൊന്ന് പ്രവര്‍ത്തിക്കുന്നതും ഒഴിവാക്കാനാണിതെന്നും ലേഖനം വിശദീകരിയ്ക്കുന്നു. ആലപ്പുഴ മുന്‍ എംപി കെഎസ് മനോജ് വിശ്വാസപരമായ കാരണങ്ങള്‍ ഉയര്‍ത്തി പാര്‍ട്ടി അംഗത്വം രാജിവെച്ചതിന്റെ പശ്ചാത്തലത്തിലാണ് കാരാട്ടിന്റെ ലേഖനം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X