ശബരിമലയില്‍ ഭക്തന്റെ സഞ്ചിയില്‍ പടക്കം
ശബരിമല: സന്നിധാനത്തെത്തിയ ഒരു ഭക്തന്റെ സഞ്ചിയില്‍ നിന്ന് പടക്കങ്ങള്‍ പിടിച്ചെടുത്തു. ബാഗ് പൊലീസ് പരിശോധിച്ചു. ആന്ധ്രയില്‍ നിന്നെത്തിയ ഭക്തനാണ് പിടിയിലായത്.
കാട്ടിലൂടെ നടക്കുമ്പോള്‍ ആനകളെ വിരട്ടാനായി കെട്ടുനിറച്ച ഗുരുസ്വാമി ബാഗില്‍ വെച്ചതാണ് പടക്കമെന്ന് ഇയാള്‍ പൊലീസിനോട് വെളിപ്പെടുത്തിയതായി സൂചനയുണ്ട്.
നേരത്തെ തീര്‍ത്ഥാടനപാതയില്‍ രണ്ടിടങ്ങളില്‍ ഉണ്ടായ ചെറു സ്‌ഫോടനങ്ങള്‍ പരിഭ്രാന്തി പരത്തിയിരുന്നു. ബോംബ് സ്‌ഫോടനമാണെന്ന് അഭ്യൂഹമുയര്‍ന്നെങ്കിലും അന്വേഷണത്തില്‍ പടക്കമാണ് പൊട്ടിയതെന്നു കണ്ടെത്തി. ഇതേ തുടര്‍ന്ന് ശബരിമലയിലും പരിസരങ്ങളിലും സുരക്ഷ കര്‍ശനമാക്കാന്‍ തീരുമാനമായിരുന്നു.












Click it and Unblock the Notifications