Get Updates
Get notified of breaking news, exclusive insights, and must-see stories!

മുരളീധരന്‍: കെപിസിസി തീരുമാനം ഉടന്‍

K Muraleedharan
തിരുവനന്തപുരം: കെ മുരളീധരനെ പാര്‍ട്ടിയില്‍ തിരിച്ചെടുക്കുന്ന വിഷയം ചര്‍ച്ച ചെയ്യാന്‍ കെപിസിസി നിര്‍വാഹക സമിതി ഉടന്‍ യോഗം ചേരും. പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടിയും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്.

എല്ലാ അംഗങ്ങളുടെയും സൗകര്യാര്‍ഥം യോഗം ചേരേണ്ട തീയതി തീരുമാനിയക്കും. മുരളിയുടെ പുന:പ്രവേശം ചര്‍ച്ചചെയ്യാന്‍ കെപിസിസി എക്‌സിക്യുട്ടീവ് യോഗം അടിയന്തിരമായി വിളിച്ചുചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് കെ കരുണാകരന്‍ കഴിഞ്ഞ ദിവസം രമേശ് ചെന്നിത്തലയ്ക്ക് കത്ത് നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് ദ്രുതഗതിയില്‍ ഇക്കാര്യത്തില്‍ തീരുമാനം വ്യക്തമാക്കാന്‍ ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും തീരുമാനിച്ചത്.

നേരത്തെ മുരളീധരനെ പാര്‍ട്ടിയിലേക്ക് തിരിച്ചെടുക്കേണ്ടന്ന് കൊച്ചിയില്‍ ചേര്‍ന്ന കെപിസിസി എക്‌സിക്യൂട്ടീവ് തീരുമാനിച്ചിരുന്നു. എന്നാല്‍ ഈ തീരുമാനത്തിനെതിരെ കേന്ദ്ര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കള്‍ രംഗത്തു വന്നത് ഇത് സംബന്ധിച്ച് പാര്‍ട്ടിയില്‍ നിലനില്‍ക്കുന്ന ചേരിതിരിവ് പുറത്തുവരുന്നതിനിടയാക്കി. സംഘടനാ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്നതിന് മുമ്പ് മുരളിയെ തിരിച്ചെടുക്കണമെന്നാണ് കരുണാകരന്റെ ആവശ്യം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+