ബസുവിനെ ഡയാലിസിസിന് വിധേയമാക്കി

രക്തത്തിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യാനാണ് ഹീമോഡയാലിസിസ് നടത്തിയത്. വെന്റിലേറ്റര്‍ സഹായത്തോടെ ശ്വസിക്കുന്ന ബസുവിന് ഇപ്പോള്‍ 90 ശതമാനം ഓക്‌സിജന്‍ കൃത്രിമമായി നല്‍കേണ്ട സ്ഥിതിയാണുള്ളത്.
ബസുവിന്റെ ആന്തരാവയവങ്ങളുടെയെല്ലാം പ്രവര്‍ത്തനം തകരാറിലാവുന്നതിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയതായി കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ സ്വകാര്യ ഡോക്ടര്‍ എകെ മെയ്തി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
രക്ത സമ്മര്‍ദ്ദം ക്രമീകരിക്കാനുള്ള മരുന്നുകളുടെ ഡോസ് ഇപ്പോള്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. കടുത്ത ന്യുമോണിയ ബാധയെ തുടര്‍ന്ന് ജനുവരി ഒന്നിനാണ് ബസുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.












Click it and Unblock the Notifications