ദില്ലിയിലെ നഴ്‌സ് സമരം തീര്‍ന്നു

ചര്‍ച്ചയിലെ ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ പ്രകാരം നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം 9000 രൂപയാക്കി ഉയര്‍ത്തി. നേരത്തെ 3500 രൂപയാണ് ഉണ്ടായിരുന്നത്. 12000 രൂപയാണ് സമരക്കാര്‍ ആവശ്യപ്പെട്ടിരുന്നത്. ബോണ്ടിന്റെ പേരില്‍ പിടിച്ച് വച്ചിരിക്കുന്ന സര്‍ട്ടിഫിക്കറ്റ് തിരിച്ചു നല്കാനും തീരുമാനമായി. ദില്ലിയിലെ മറ്റ് പ്രധാന ആശുപത്രികളിലേതിനു തുല്യമായ സേവന വേതന വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തുമെന്നും ആശുപത്രി മാനേജ്‌മെന്റ് സമ്മതിച്ചു.
വ്യാഴാഴ്ച കേരള ധനമന്ത്രി ടിഎം തോമസ് ഐസക് ആശുപത്രി അധികൃതരുമായി നേരിട്ടെത്തി ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇതിന് പുറമെ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല അടക്കമുള്ള രാഷ്ട്രീയ നേതാക്കളും ദില്ലിയിലെത്തി ചര്‍ച്ചകള്‍ നടത്തി. ദില്ലി നഴ്‌സസ് വെല്‍ഫെയര്‍ അസോസിയേഷന്റെ നേതൃത്വത്തിലായിരുന്നു സമരം.
മലയാളി ന്‌ഴ്‌സുമാരെ വനിതാ ഹോസ്റ്റലില്‍ പൂട്ടിയിട്ടതും നിര്‍ബന്ധിച്ച് ജോലിയ്ക്ക് ഹാജരാക്കാന്‍ ശ്രമം നടത്തിയതുമെല്ലാം വലിയ വാര്‍ത്തയായി മാറയിരുന്നു. സമരക്കാരെ ആശുപത്രി സുരക്ഷാ ജീവനക്കാര്‍ മര്‍ദ്ദിച്ചത് വലിയ വിവാദത്തിന് ഇടയാക്കി.












Click it and Unblock the Notifications